Follow Us On

29

March

2024

Friday

കൊളോസിയം കാൽവരിയായി; വേദനിക്കുന്ന സകലരെയും ക്രിസ്തുവിന്റെ കുരിശിനോട് ചേർത്ത് പാപ്പ

കൊളോസിയം കാൽവരിയായി; വേദനിക്കുന്ന  സകലരെയും ക്രിസ്തുവിന്റെ കുരിശിനോട് ചേർത്ത് പാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ കുരിശിന്റെ വഴികളെ ഈ ലോക ജീവിതത്തിന്റെ കുരിശുകളോട് ചേർത്തുവെച്ച് ഫ്രാൻസിസ് പാപ്പ. റോമിലെ കൊളേസിയത്തിൽ പാപ്പയുടെ നേതൃത്വത്തിൽ നടത്തിയ കുരിശിന്റെ വഴിയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ. വിവിധ ശാരീരിക, മാനസിക പീഡനങ്ങൾ അനുഭവിക്കുന്ന അനേകരെയാണ് ഈ കുരിശിന്റെ വഴി ഓർമ്മിപ്പിക്കുന്നതെന്നു പറഞ്ഞ പാപ്പ, വേദനിക്കുന്ന സകലർക്കും വേണ്ടിയുള്ള പ്രാർത്ഥനകളാണ് കുരിശിന്റെ വഴിയോട് ചേർത്ത് സമർപ്പിച്ചത്.

കുട്ടികളും മുതിർന്നവരും പാവങ്ങളും കുടുംബങ്ങളും അഭയാർത്ഥികളുമായ വേദനയനുഭവിക്കുന്ന എല്ലാവരെയും ലോകമെമ്പാടുമർപ്പിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനകളിൽ സമർപ്പിക്കുന്നു. നല്ല തമ്പുരാനെ, നിന്റെ കുരിശിനോട് ചേർത്ത് ഈ ലോകജീവിതത്തിന്റെ കുരിശുകൾ സമരപ്പിക്കാൻ ഞങ്ങളെ അനുവദിക്കണമേ എന്ന പ്രാർത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.

Way of the Cross – Highlights

Here is a short glimpse of the Way of the Cross that took place at the Roman Colosseum lead by Pope Francis.#PopeFrancis #GoodFriday #Vatican #Rome #Colosseum #WayOfTheCross #Jesus #ShalomWorldTv #Shalom #Love #Peace

Posted by Shalom World on Friday, April 19, 2019

ഭക്ഷണത്തിനും സ്‌നേഹത്തിനുും കേഴുന്നവർക്കുവേണ്ടി, മക്കളാലും കുടുംബങ്ങളാലും അനാഥരായവർക്കുവേണ്ടി, നീതിക്കും സമാധാനത്തിനും ദാഹിക്കുന്നവർക്കുവേണ്ടി, വിശ്വാസത്തിന്റെ സംരക്ഷണം ഇതുവരെയും ലഭിക്കാത്തവർക്കുവേണ്ടി, അഭയാർത്ഥികൾക്കുവേണ്ടി, മുറിവേൽപ്പിക്കപ്പെട്ട കുഞ്ഞുമനസ്സുകൾക്കുവേണ്ടി, തകർക്കപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി, ലോകമെമ്പാടുമുള്ള തിരസ്‌കരിക്കപ്പെട്ട സമർപ്പിതർക്കുവേണ്ടി, ബലഹീനതകൾക്കും പാപങ്ങൾക്കുംവേണ്ടി, സ്വാർത്ഥതയും അഹങ്കാരവും മൂലം അന്ധമായ ഉൾകണ്ണുകളുടെ മാനസാന്തരത്തിനുവേണ്ടി…

അങ്ങനെ അനേകം കാര്യങ്ങൾ സമർപ്പിച്ചായിരുന്നു പാപ്പയുടെ കുരിശിന്റെ വഴിയും സന്ദേശവും. തമ്പുരാനെ നിന്റെ ഉത്ഥാനത്തിന്റെ പ്രതീക്ഷയിലും സകലതിന്മകൾക്കുമെതിരെയുള്ള നിന്റെ നിത്യവിജയത്തിലും ഞങ്ങളെ നിറക്കണമേ എന്ന പ്രാർത്ഥനയോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.

കൂടാതെ, ദുഖവെള്ളി (#goodfriday) എന്ന ഹാഷ്ടാഗിൽ ഒരു ദു#ഃഖവെള്ളി സന്ദേശം പാപ്പ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ”ക്രൂശിതനായ ക്രിസ്തുവിന്റെ വിരിഞ്ഞ കരങ്ങളിലേക്കു നീ നോക്കുക, അവിടന്ന് നിനക്ക് രക്ഷ പ്രദാനം ചെയ്യട്ടെ. സ്‌നേഹത്തെപ്രതി അവിടന്ന് ചൊരിഞ്ഞ രക്തത്തെക്കുറിച്ച് ധ്യാനിക്കുകയും ആ നിണത്താൽ നിർമ്മലനാക്കപ്പെടാൻ സ്വയം അനുവദിക്കുകയും ചെയ്യുക. അങ്ങനെ നിനക്ക് വീണ്ടും ജനിക്കാൻ സാധിക്കും,” എന്നതായിരുന്നു പാപ്പയുടെ ട്വിറ്റർ സന്ദേശത്തിന്റെ ഉള്ളടക്കം.

*************************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?