Follow Us On

24

May

2019

Friday

ഇക്കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ ദൈവവചനത്തെ ആയുധമാക്കണം: ഫാ. കന്താലമെസ

പേപ്പൽ ഉപദേശകന്റെ സ്‌പെഷ്യൽ ഇന്റർവ്യൂ ഈസ്റ്റർ ദിനത്തിൽ

ഇക്കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ ദൈവവചനത്തെ ആയുധമാക്കണം: ഫാ. കന്താലമെസ

വത്തിക്കാൻ സിറ്റി: ആധുനിക വെല്ലുവിളികളെ നേരിടാൻ ദൈവവചനത്തെ ആത്മീയ ആയുധമാക്കണമെന്ന് ഫ്രാൻസിസ് പാപ്പയുടെ ആത്മീയ ഉപദേശകനും ധ്യാനഗുരുവുമായ ഫാ. റെനീറോ കന്താലമെസ. ഈ ലോകത്തിന്റെ ആത്മാവിനെ കംപ്യൂട്ടറിനെ ബാധിക്കുന്ന വൈറസിനോട് ഉപമിച്ച അദ്ദേഹം, ഒരു വ്യക്തിയുടെ സർവകാര്യങ്ങളും മാറ്റിമറിക്കാൻ ലോകത്തിന്റെ ആത്മാവിന് സാധിക്കുമെന്നും മുന്നറിയിപ്പു നൽകി. ഈസ്‌റർ ദിനത്തിൽ പ്രക്ഷേപണം ചെയ്യാൻ ‘ശാലോം വേൾഡ്’ ടി.വിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

‘വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ ‘ഈ ലോകത്തിന്റെ ആത്മാവിനെ’ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇക്കാലഘട്ടത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണത്. സുവിശേഷത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ലോകത്തിന്റെ കാഴ്ചപ്പാടുകളാണവ. ദൈവത്തിന് സ്ഥാനമല്ലെങ്കിൽ ആത്മാവിനും സ്ഥാനമില്ല. മാനുഷികമൂല്യങ്ങൾക്കും സത്യസന്ധതയ്ക്കും സൗഹൃദത്തിനും സ്വാതന്ത്ര്യത്തിനുമൊന്നും സ്ഥാനമില്ലാതാകും. ഇത്തരത്തിലുള്ളവർക്ക് യാതൊന്നും ദൈവവചനത്തിലൂടെ അഭിമുഖീകരിക്കാൻ സാധിക്കില്ല, മറിച്ച് ലോകത്തിന്റെ കണ്ണിലൂടെയെ കാണാനാകൂ.

‘ദൈവവചനത്തോട് ചേർന്നുനിന്നും ദൈവവചനത്തിൽ വളരുകയും ചെയ്യുമ്പോൾ തിന്മയുടെ ശക്തികളിൽനിന്ന് സ്വയം വിശുദ്ധീകരിക്കപ്പെടാൻ സാധിക്കും. ദിനവും ബൈബിൾ വായിക്കുന്നതിലൂടെ നാം ക്രിസ്തുവിനെ തന്നെയാണ് ജീവിതത്തിൽ സ്വായത്തമാക്കുന്നത്. ദൈവവചനം സ്വീകരിക്കുന്നത് ശീലമാക്കുമ്പോൾ ഒരു ശക്തിക്കും ഒരു തിന്മയ്ക്കും നമ്മെ കീഴ്‌പ്പെടുത്താനാവില്ല. മാത്രമല്ല ഒരുവന്റെ ജീവിതപരിവർത്തനവും അപ്പോൾ മാത്രമേ സാധ്യമാവൂ, അപ്പോൾ മാത്രമേ ക്രിസ്തുവിനെ സ്വീകരിക്കാനും കഴിയൂ,’ ദൈവവചന പാരായണത്തിനും വചനാധിഷഠിത ജീവിതത്തിനും നൽകേണ്ട പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.

ബി.ബി.സി, ഇ.ഡബ്ല്യു.ടി.എൻഉൾപ്പെടെയുള്ള ടി.വി ചാനലുകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രമുഖ പത്രപ്രവർത്തകൻ ഡേവിഡ് കെർ ആണ് അഭിമുഖം നടത്തിയിരിക്കുന്നത്. സ്‌കോട്‌ലൻഡിലെ എഡിൻബറോ അതിരൂപതയുടെ പ്രസ് സെക്രട്ടറിയാണിപ്പോൾഡേവിഡ്. അഭിമുഖത്തിന്റെ പൂർണരൂപം ഈസ്റ്റർ ദിനത്തിൽ ‘ശാലോം വേൾഡി’ൽ കാണാം.

****************************************

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?