Follow Us On

29

May

2020

Friday

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഭീകരാക്രമണം: 156 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരും

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഭീകരാക്രമണം: 156 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരും

കൊളംബോ: ഈസ്റ്റർ ദിനത്തിൽ മൂന്നു ദൈവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 138 ആയെന്ന് റിപ്പോട്ട്. കൊല്ലപ്പെട്ടവരിൽ 35 പേർ വിദേശികളാണെന്ന് സ്ഥിരികരിക്കാത്ത റിപ്പോർട്ടുണ്ട്.
പരുക്കേറ്റവരുടെ എണ്ണം 400 കടന്നതായാണ് വിവരം. ഈസ്റ്റർ തിരുക്കർമങ്ങൾ അർപ്പിക്കപ്പെടുമ്പോഴായിരുന്നു ക്രൈസ്തവ ദൈവാലയങ്ങളിലെ സ്‌ഫോടനം.

അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ ദൈവാടയങ്ങളലും സിനമൺ ഗ്രാൻഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്‌ഫോടനമുണ്ടായത്. രാവിലെ 8.45ന് ഈസ്റ്റർ ശുശ്രൂഷകൾ നടക്കുന്നതിനിടെയാണ് കൊളംബോയിലെ സെൻറ് ആൻറണീസ് ദേവാലയത്തിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്.

പിന്നീട് നെഗോബ്‌മ്പോ സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിലും സ്‌ഫോടനം നടന്നു. പിന്നാലെ ബാട്ടിക്കലോവയിലെ സിയോൺ ദൈവാലയത്തിലും ആക്രമണം നടന്നു. അക്രമികളെ സംബന്ധിച്ചു പോലീസ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. ഈസ്റ്റർ ദിനത്തിലുള്ള ആക്രമണമായതിനാൽ ഭീകര ആക്രമണമെന്ന നിഗമനത്തിലാണ് അധികൃതർ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?