Follow Us On

24

May

2019

Friday

ക്രിസ്തുവിൽ ഉയിർക്കാൻ പേപ്പൽ ആഹ്വാനം; ഈസ്റ്റർ സന്ദേശമധ്യേ ഒരു ‘പേപ്പൽ ചലഞ്ചും’

ക്രിസ്തുവിൽ ഉയിർക്കാൻ പേപ്പൽ ആഹ്വാനം; ഈസ്റ്റർ സന്ദേശമധ്യേ ഒരു ‘പേപ്പൽ ചലഞ്ചും’

വത്തിക്കാൻ സിറ്റി: പ്രതീക്ഷകൾ നഷ്ടപ്പെടുത്തുകയും പാപത്തിന് അടിമകളാക്കുകയും ചെയ്യുന്ന കല്ലുകളെ ഉരുട്ടിമാറ്റി ക്രിസ്തുവിൽ ഉയിർത്തെഴുന്നേൽക്കാൻ ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റർ ദിന ആഹ്വാനം. ഈശോയുടെ ഉത്ഥാനത്തിന്റെ സ്മരണ പുതുക്കുന്ന ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സന്ദേശമധ്യേ, ഒരു ചലഞ്ചും വിശ്വാസികൾക്കുമുമ്പിൽ പാപ്പ വെച്ചു: ”നിങ്ങളെ നിരുത്സാഹപ്പെടുത്തുകയും പാപങ്ങൾക്ക് അടിമപ്പെടുത്തുകയും ചെയ്യുന്ന കല്ലുകൾ എടുത്തെറിയാൻ ധൈര്യമുണ്ടോ നിങ്ങൾക്ക്?”

കത്തോലിക്കാ വിശ്വാസം ഏറെ ആഘോഷിക്കപ്പെടുകയും ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരുകാലഘട്ടമാണ് വലിയ നോമ്പും ഏറെ സവിശേഷമായ വിശുദ്ധവാരവും. വിശുദ്ധവാരത്തിലെ ഓരോ കർമങ്ങളും പ്രത്യാശയും പുനർജന്മവുമാണ് ലക്ഷ്യമാക്കുന്നത്. കല്ലറയുടെ പാളികൾ തള്ളിമാറ്റി വിജയശ്രീ ലാളിതനായി ഉത്ഥിതനായ മിശിഹായെ അനുസ്മരിക്കുന്ന തിരുനാളാണ് ഈസ്റ്റർ. അങ്ങനെ നമ്മുടെ പ്രത്യാശകൾക്കെതിരായ മരണത്തിന്റെയും പാപത്തിന്റെയും ഭയത്തിന്റെയുമൊക്കെ കല്ലുകൾ ദൈവം എടുത്തുമാറ്റും.

Easter Sunday – Holy Mass of the day

Easter Sunday – Holy Mass of the day Like our page and stay tuned for more LIVE programming on Shalom World TV! www.shalomworldtv.org #ShalomWorldTV #EasterSunday #Holy #PopeFrancis #Vatican #HolyWeek #Lent #Easter

Posted by Shalom World on Sunday, April 21, 2019

ഉത്ഥിതനായ ക്രിസ്തു മരണത്തിന്റെ ദൈവമല്ല, മറിച്ച് ജീവന്റെയും ജീവിക്കുന്നവരുടെയും ദൈവമാണ്. പാപത്തെയും നിരുത്സാഹപ്പെടുത്തലുകളെയും അതിജീവിക്കുന്നവരുടെ ദൈവം. അതുകൊണ്ടുതന്നെ, ഉത്ഥിതനായ ക്രിസ്തുവിനെപോലെ പാപസാഹചര്യങ്ങളെ അതിജീവിക്കാൻ ക്രിസ്തുശിഷ്യരായ നമുക്ക് കഴിയണം. ”നമ്മുടെ പരിമിധികളെ കുറിച്ച് ചിന്തിക്കാതെ സാധ്യതകളെക്കുറിച്ചും ഉയർച്ചകളെക്കുറിച്ചും ധ്യാനിക്കണം,” അമേരിക്കൻ കവി എമിലി ഡികിൻസണിന്റെ വാക്കുകൾ ഉദ്ധരിച്ച് പാപ്പ പറഞ്ഞു.

ജീവിക്കുന്നവനായ ക്രിസ്തുവിനെ കണ്ടെത്താനും അവനോടുകൂടെ നിത്യജീവൻ പ്രാപിക്കാനും ഓർമിപ്പിക്കുകയാണ് ഓരോ ഉത്ഥാനതിരുനാളും. അതുകൊണ്ട് പാപാവസ്ഥയിൽ തുടരാതെ നിരുത്സാഹങ്ങളിൽ പതറാതെ അവനോടുകൂടെ നമുക്ക് വീണ്ടും ഉയർത്തെഴുനേൽക്കാമെന്നും പാപ്പ കൂട്ടിച്ചേർത്തു.

******************************

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?