Follow Us On

29

March

2024

Friday

ന്യൂസിലൻഡിലെ മോസ്‌ക് ആക്രമണത്തിന്റെ തിരിച്ചടി; മരണസംഖ്യ 321

ന്യൂസിലൻഡിലെ മോസ്‌ക് ആക്രമണത്തിന്റെ തിരിച്ചടി; മരണസംഖ്യ 321

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ബോംബ് ആക്രമണങ്ങൾ ന്യൂസിലാൻഡിലെ രണ്ട് മോസ്‌കുകളിൽ നടന്ന വെടിവെപ്പ് ആക്രമണത്തിന്റെ പകരം വീട്ടലാണെന്ന്‌ ശ്രീലങ്കൻ അധികൃതർ. അന്വേഷണ ഉദ്യോഗസ്ഥ നെ ഉദ്ധരിച്ച് പ്രമുഖ ഐറിഷ് മാധ്യമമായ ‘ആർ.ടി.ഇ ന്യൂസാ’ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാർച്ച് 15ന്, മുസ്ലീംങ്ങൾ പാവനമായി കരുതുന്ന വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടെ ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ഉണ്ടായ വെടിവെപ്പ് ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു

ആക്രമണത്തിന് പിന്നിൽ പ്രാദേശിക സംഘടനയായ ‘നാഷണൽ തൗഹീത് ജമാത്ത്’ ഭീകരരാണെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചെങ്കിലും, അതിന് പിന്നിൽ അന്താരാഷ്ട്ര ഭീകര സംഘടകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന കണക്കൂകൂട്ടലിലാണ് അന്വേഷണ സംഘം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 40 പേരെ അറസ്റ്റുചെയ്‌തെന്നും ഇതിലൊരാൾ സിറിയൻ പൗരനാണെന്നും അധികൃതർ വ്യക്തമാക്കിയതായും മാധ്യമം വെളിപ്പെടുത്തി.

ഇതിനിടെ, ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി ഉയർന്നു. 500ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെ പരിക്കുകൾ സാരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ക്രിസ്ത്യൻ ദൈവാലയങ്ങൾക്കുനേരെ ചാവേർ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസംമുമ്പ് വിദേശ രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടും സുരക്ഷാനടപടികൾ കൈക്കൊള്ളാതിരുന്നതും അന്വേഷിക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?