Follow Us On

25

June

2021

Friday

വിശുദ്ധ ജിയന്നയ്ക്ക് യു.എസിൽ ഒരു പിൻഗാമി; കുഞ്ഞിന് ജന്മമേകി ഡാന രക്തസാക്ഷിയായി 

വിശുദ്ധ ജിയന്നയ്ക്ക് യു.എസിൽ ഒരു പിൻഗാമി; കുഞ്ഞിന് ജന്മമേകി ഡാന രക്തസാക്ഷിയായി 

വാഷിംഗ്‌ടൺ ഡി.സി: ഉദരശിശുവിനെ രക്ഷിക്കാൻ ജീവൻ ബലിനൽകിയ ജിയന്ന ബെരെറ്റ മോളയ്ക്ക് അമേരിക്കയിൽ ഒരു പിൻഗാമി- ഡാന സ്കാറ്റൺ. ഉദരത്തിൽ ഉരുവായ കുഞ്ഞിന്റെ ജീവനെപ്രതി ഗർഭാവസ്ഥയിൽ കാൻസർ രോഗചികിത്സ വേണ്ടെന്നുവെച്ച വിശുദ്ധ ജിയന്നയെപോലെയാണ് ഡാനയും തന്റെ കുഞ്ഞിന് ജനിക്കാൻ അവസരമൊരുക്കി ഇഹലോകവാസം വെടിഞ്ഞത്. വിശുദ്ധ ജിയന്നയുടെ തിരുന്നാളിന് (ഏപ്രിൽ 28- ഇന്ന്) ദിനങ്ങൾക്ക് മുൻപായിരുന്നു ഡാനയുടെ വിയോഗമെന്നതും ആശ്ചര്യകരമാണ്.

ഒരു വയസു പിന്നിട്ട, ആരിസ് മേരി എന്ന് പേരിട്ട പൊന്നുമോൾ പൂർണ ആരോഗ്യവതിയായിരിക്കുന്നതിന്റെ ആനന്ദത്തോടെയാവും ഡാനയുടെ സ്വർഗയാത്ര. ഏഴു മാസം ഗർഭിണി ആയിരിക്കുമ്പോളാണ് ഡാനയ്ക്കു  ബ്രെയിൻ ട്യൂമർ ആണെന്ന വിവരം ഡോക്ടർമാർ അറിയിക്കുന്നത്, 2017 നവംബറിൽ. രോഗം കണ്ടെത്തിയപ്പോൾ തന്നെ റേഡിയേഷൻ ചികിത്സ ആരംഭിക്കുകയായിരുന്നെങ്കിൽ ജീവിതത്തിലേക്ക് തിരിച്ചെത്താമായിരുന്നു, അല്ലെങ്കിൽ
കുറച്ചുനാൾ കൂടി ഡാനയ്ക്ക് ജീവിക്കാമായിരുന്നു.
എന്നാൽ, ഉദരത്തിൽ ആയിരിക്കുന്ന
കുട്ടിക്ക് അതിന്റെ ദോഷം ഉണ്ടാകാതിരിക്കാനായി അവൾ ചികിത്സ മാറ്റിവെച്ചു.
ജനുവരിയിലായിരുന്നു കുഞ്ഞിന്റെ ജനനം. അതിനു ശേഷമായിരുന്നു ചികിത്സാരംഭം. പക്ഷെ, അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. രോഗ നിർണയത്തിന് ശേഷം 17 മാസം കൂടി ഡാന ജീവിച്ചു. ഏപ്രിൽ 25 ന് ആയിരുന്നു ഡാനയുടെ വിയോഗം.
തന്റെ അവസാനനിമിഷങ്ങളിൽ കുഞ്ഞിനോടൊപ്പം എപ്പോഴും ആയിരിക്കാൻ ആഗ്രഹിച്ച ഡാന  ദൈവത്തിന് ഏറ്റവും പ്രാധാന്യം നൽകിയുള്ള  ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് കുടുംബാംഗങ്ങൾ ഓർത്തെടുക്കുന്നു. ദൈവം നൽകിയ  ധൈര്യം സ്വീകരിച്ച് അവൾ മരണത്തെ നോക്കി പുഞ്ചിരിച്ചു എന്ന് അവർ പറയുന്നു. കർത്താവിനോടുകൂടിയായിരിക്കാൻ ഡാനാ യാത്രയായെന്ന്  അവളുടെ കുടുംബാംഗങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
പതിനെട്ടു വയസുമാത്രം ഉണ്ടായിരുന്ന ഈ ധീര മാതാവിന്റെ രക്തസാക്ഷിത്വം നിസാര കാര്യങ്ങൾ പോലും ഗർഭഛിത്രത്തിനു കാരണമാക്കാൻ ഒരുങ്ങുന്നവരെ അസ്വസ്ഥരാക്കും എന്നതിൽ സംശയമില്ല.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?