Follow Us On

29

March

2024

Friday

ബുർക്കിനാ ഫാസോ ദൈവാലയ ആക്രമണത്തിൽ മരണം 6; പീഡനങ്ങൾ വിട്ടൊഴിയാതെ ക്രൈസ്തവർ

ബുർക്കിനാ ഫാസോ ദൈവാലയ ആക്രമണത്തിൽ മരണം 6; പീഡനങ്ങൾ വിട്ടൊഴിയാതെ ക്രൈസ്തവർ

ബുർക്കിനാ ഫസോ: ശ്രീലങ്കൻ ആക്രമണത്തിന്റെ നടുക്കം മാറുംമുമ്പേ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ ക്രൈസ്തവ ദൈവാലയത്തിന് നേരെയും ആക്രമണം. വെടിവെപ്പിൽ ഒരു പുരോഹിതനും അഞ്ച് അൽമായരുമടക്കം ആറുപേർ ഇതിനോടകം കൊല്ലപ്പെട്ടതായാണ് വിവരം. രണ്ടുപേരെ കണ്ടെത്താനുണ്ടെന്നും റിപ്പോർട്ടുണ്ട്. സോവും പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പ്രൊട്ടസ്റ്റന്റ് ദൈവാലയത്തിന് നേരെയാണ് കഴിഞ്ഞ ഞായറാഴ്ച അക്രമികൾ വെടിയുതിർത്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

അതേസമയം ആരാണ് ആക്രമണത്തിന് പിന്നിലെന്ന് കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്കിലും അടുത്തിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനകളായതുകൊണ്ടുതന്നെ ഇസ്ലാമിക് സംഘടനകളെതന്നെയാണ് സംശയിക്കുന്നതും. കൂടാതെ പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ്, അൽക്വയ്ദ തീവ്രവാദികളും, പ്രാദേശിക തീവ്രവാദി സംഘടനയായ അൻസറുൽ ഇസ്ലാം എന്ന സംഘടനയും സജീവവുമാണ്. രാജ്യത്തെ ആകെയുള്ള ജനസംഖ്യയിൽ 60 ശതമാനം മുസ്ലീങ്ങളും 25ശതമാനം കത്തോലിക്കരും 15ശതമാനം മറ്റ് മത വിശ്വാസങ്ങളിൽ ഉൾപ്പെട്ടവരുമാണ്. എന്നിട്ടും നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസം ഏറെ ശക്തമായി പ്രഘോഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളികളാണ് ക്രൈസ്തവ സമൂഹം ഓരോദിവസവും അഭിമുഖീകരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?