Follow Us On

15

November

2019

Friday

ജീവന്റെ നിലനിൽപ്പ് പ്രാർത്ഥനയിലൂടെ: ‘നാഷണൽ പ്രയർ ഡേ’യിൽ ട്രംപ്

ജീവന്റെ നിലനിൽപ്പ് പ്രാർത്ഥനയിലൂടെ: ‘നാഷണൽ പ്രയർ ഡേ’യിൽ ട്രംപ്

വാഷിങ്ടൺ ഡി.സി: ജീവന്റെ നിലനിൽപ്പും സംരക്ഷണവും പ്രാർത്ഥനയിലൂടെയെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രാർത്ഥനയോളം ശക്തിയുള്ള മറ്റൊന്നും ഈ ലോകത്തിലില്ല. പ്രാർത്ഥനയുള്ളിടത്ത് അത്ഭുതങ്ങൾ സുനിശ്ചിതമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘നാഷണൽ പ്രയർ ഡേ’യോട് അനുബന്ധിച്ച് 100ഓളം മതനേതാക്കന്മാർ വൈറ്റ് ഹൗസിൽ ഒത്തുകൂടിയപ്പോൾ അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രായോഗികമായ നടപടികളെക്കുറിച്ച് ട്രംപിന്റെ നേതൃത്വത്തിൽ ചർച്ചനടത്തുകയും ചെയ്തു.

പ്രാർത്ഥനയിൽ സ്ഥിരതയും അഗാഥമായ വിശ്വാസവും പുലർത്തുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് അമേരിക്കൻ ഭരണകൂടം വ്യക്തിജീവിതത്തിൽ മതസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. മതസ്വാതന്ത്രം ഒരുവന്റെ മൗലിക അവകാശമാണ്. സമൂഹത്തിന്റെയോ ഭരണകൂടത്തിന്റെയോ ഔദാര്യമല്ല. മറിച്ച് ദൈവം തന്ന വലിയ അനുഗ്രഹമാണ്. അതുകൊണ്ടുതന്നെ ഗർഭച്ഛിദ്രം പോലെയുള്ള നടപടികളിൽ അവനവന്റെ മതവിശ്വാസത്തിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടെന്നും ട്രംപ് പറഞ്ഞു. വിശ്വാസബോധ്യങ്ങളിൽ അടിസ്ഥാനമായ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങൾക്ക് ഇത്തരം വിഷയങ്ങളിൽ തങ്ങളുടേതായ നിലപാടുകൾ സധൈര്യം സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

അമേരിക്കയിലെ ജനങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ മതസ്വാതന്ത്ര്യമാണ്. വിശ്വാസപാരമ്പര്യങ്ങളും മതസ്വാതന്ത്രവും സംരക്ഷിക്കുന്നതിന് ഭരണകൂടം എക്കാലവും നിലകൊണ്ടിട്ടുമുണ്ട്. രാജ്യത്തിന്റെ സുസ്ഥിതിക്കുവേണ്ടി വിശ്വാസാധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കുന്നതിൽ താൻ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?