Follow Us On

25

August

2019

Sunday

തിങ്ങിനിറഞ്ഞ നഗരവീഥികൾ സാക്ഷി; കൊളംബിയ ‘ചൂസ് ബോത്ത് ലൈഫ്’

തിങ്ങിനിറഞ്ഞ നഗരവീഥികൾ സാക്ഷി; കൊളംബിയ ‘ചൂസ് ബോത്ത് ലൈഫ്’

കൊളംബിയ: ജീവൻ സംരക്ഷണത്തിനായ് നഗരവീഥികൾ ജനസമുദ്രമായപ്പോൾ രാജ്യംകണ്ട ഏറ്റവും വലിയ മാർച്ച് ഫോർ ലൈഫിന് കൊളംബിയ സാക്ഷിയായി. ‘ഐ ചൂസ് ബോത്ത് ലൈഫ്’ എന്ന ആപ്തവാക്യം ഉൾകൊണ്ടാണ് 13ാമത് പ്രോ ലൈഫ് മാർച്ച് കൊളംബിയയിൽ സംഘടിപ്പിച്ചത്. രാജ്യത്തെ 60 നഗരങ്ങളിലായി സംഘടിപ്പിച്ച മാർച്ചിൽ അഞ്ചുലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്.

ജീവൻ ഉദരത്തിൽ ഉത്ഭവിക്കുന്നതുമുതൽ സ്വഭാവിക മരണം കൈവരിക്കുന്നതുവരെ വേണ്ട സ്‌നേഹവും കരുതലും ജീവന് നൽകുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് കൊളംബിയയോടുള്ള നന്ദി പ്രകാശനം കൂടിയായിരുന്നു മാർച്ച് എന്ന് മുഖ്യസംഘാടകൻ ജീസസ് മാഗ്നസ് പറഞ്ഞു. ജീവൻ സംരക്ഷണത്തിനായി നടന്ന റാലിക്ക് കൊളംബിയൻ മെത്രാൻ സമിതിയും പൂർണ്ണപിന്തുണ നൽകിയിരുന്നു. ജീവൻ ഗർഭത്തിൽ ഉരുവാകുന്ന നിമിഷം മുതൽ മരിക്കുന്നത് വരെ വിശുദ്ധമാണ്. ഗർഭച്ഛിദ്രം, ദയാവധം, കൊലപാതകം, വധശിക്ഷ തുടങ്ങിയവയെല്ലാം അതിനെതിരെയുള്ള തിന്മകളാണ് എന്നും മെത്രാൻസമിതി വ്യക്തമാക്കിയിരുന്നു.

അതേസമയം ലൈംഗികമായി പീഡനത്തിന് ഇരയാകുന്നവരിൽ അബോർഷൻ നടത്താൻ അനുമതി നൽകികൊണ്ട് 2006ൽ രാജ്യത്ത് ഒരുനിയമം പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ 2018ൽ നിയമത്തിൽ ഭേദഗതി വരുത്തുകയും ഗർഭാവസ്ഥയുടെ ഏത് കാലഘട്ടത്തിലും എന്ത് കാരണത്താലും അബോർഷൻ നടത്താം എന്നതരത്തിൽ നിയമം പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കഴിഞ്ഞ വർഷങ്ങളിലേക്കാൾ കൂടുതൽ ജനപങ്കാളിത്തത്തോടെ മാർച്ച് സംഘടിപ്പിക്കാൻ സംഘടനകൾ തയ്യാറെടുത്തതും മാർച്ച് സംഘടിപ്പിച്ചതും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?