Follow Us On

08

August

2020

Saturday

‘വിശുദ്ധ പടികള്‍’ കയറാന്‍ 300 വര്‍ഷങ്ങള്‍ക്ക്് ശേഷം അവസരം

‘വിശുദ്ധ പടികള്‍’ കയറാന്‍  300 വര്‍ഷങ്ങള്‍ക്ക്് ശേഷം അവസരം

റോം: കുരിശുമരണത്തിന് മുമ്പുള്ള വിചാരണ നേരിടുന്നതിനായി യേശു പന്തിയോസ് പീലാത്തോസിന്റെ പ്രത്തോറിയത്തിലേക്ക് നടന്നു കയറിയ ‘വിശുദ്ധ പടികള്‍’ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുത്തു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് ഈ പടികള്‍ ജറുസലേമില്‍ നിന്ന് റോമിലേക്ക് കൊണ്ടുവന്നത്.

വിശുദ്ധ ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്ബസലിക്കയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന പടികള്‍ക്ക് 1700-ാമാണ്ട് മുതല്‍ സംരക്ഷണത്തിനായി തടികൊണ്ടുള്ള പുറംകവചം നല്‍കിയിരുന്നു. ഏപ്രില്‍ 11 മുതല്‍ പന്തക്കുസ്താ തിരുനാള്‍ ദിനമായ ജൂണ്‍ ഒന്‍പത് വരെയാണ് മാര്‍ബിളില്‍ തീര്‍ത്ത പടികളില്‍ വിശ്വാസികള്‍ മുട്ടിന്‍മേല്‍ കയറാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ദണ്ഡവിമോചനത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പടികള്‍ കയറുന്നവര്‍ക്ക് പാപത്തിന്റെ കാലികശിക്ഷയില്‍ നിന്നുള്ള ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തടികൊണ്ടുള്ള കവചം എടുത്ത് മാറ്റിയപ്പോഴാണ് വിശുദ്ധ പടികള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കാനുള്ള ആശയം ഉടലെടുത്തതെന്ന് വിശുദ്ധ പടികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പൗലോ വയോലനി പറഞ്ഞു.  400 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിക്‌സ്റ്റസ് അഞ്ചാമന്‍ മാര്‍പാപ്പയാണ് ആദ്യമായി വിശുദ്ധ പടികള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുത്തത്.

തീര്‍ത്ഥാടകരുടെ ഉപയോഗത്തെ തുടര്‍ന്ന് മാര്‍ബിളിന് കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് 1724-ല്‍ ദൈവദാസന്‍ ബനഡിക്ട് 13-ാമന്‍ മാര്‍പാപ്പ തടികൊണ്ട് ഈ പടികള്‍ക്ക് സംരക്ഷണകവചം നിര്‍മ്മിച്ചു. അതിന് ശേഷം പുനരുദ്ധാരണത്തിന്റെ ഭാഗമായി തടിയുടെ ഭാഗം നീക്കിയപ്പോഴാണ് വീണ്ടും മാര്‍ബിള്‍ പടികള്‍ കയറുവാനുള്ള അവസരം തീര്‍ത്ഥാടകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?