Follow Us On

18

April

2024

Thursday

പ്രതിഷേധവുമായി ഗർഭസ്ഥശിശു കൺമുന്നിൽ; ചരിത്രനിമിഷത്തിന് ടൈംസ് സ്‌ക്വയർ സാക്ഷി

പ്രതിഷേധവുമായി ഗർഭസ്ഥശിശു കൺമുന്നിൽ; ചരിത്രനിമിഷത്തിന്  ടൈംസ് സ്‌ക്വയർ സാക്ഷി

വാഷിംഗ്ടൺ ഡി.സി: ജനനത്തിന് തൊട്ടുമുമ്പുവരെയും ഗർഭഛിദ്രം നിയമവിധേയമാക്കിയ ന്യൂയോർക്ക് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധം അറിയിക്കാൻ ഗർഭസ്ഥശിശു നേരിട്ടെത്തിയപ്പോൾ വിഖ്യാതമായ ന്യൂയോർക്‌സ് ടൈംസ് സ്‌ക്വയർ സാക്ഷിയായത് ഇതുവരെ കാഴ്ചകൾക്കാണ്, ശ്രവിച്ചത് ഇതുവരെ കേൾക്കാത്ത ശബ്ദത്തിനും!

മരണസംസ്‌ക്കാരത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഏഴ് മാസം പ്രായമായ ഗർഭസ്ഥശിശുവിന്റെ അൾട്രാസൗണ്ട് ദൃശ്യങ്ങൾ ടൈംസ് സ്‌ക്വയറിലെ ജംബോ സ്‌ക്രീനുകളിൽ തത്സമയം പ്രദർശിപ്പിച്ചതാണ് സംഭവം. ‘അൺപ്ലാൻഡ്’ എന്ന ഹിറ്റ് സിനിമക്ക് വിഷയമായ അബ്ബി ജോൺസന്റെ ഉദരത്തിലെ ശിശുവിന്റെ രൂപവും ശബ്ദവുമാണ് 4ഡി അൾട്രാസൗണ്ട് സ്‌കാനിംഗിലൂടെ തൽസമയം ജംബോ സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്.

പ്രോ ലൈഫ് സംഘടനയായ ‘ഫോക്കസ് ഓൺ ദ ഫാമിലി’യായിരുന്നു സംഘാടകർ. പ്രഭാഷണങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടായിരുന്നെങ്കിലും, 4ഡി അൾട്രാസൗണ്ട് സ്‌കാനിംഗിന്റെ വീഡിയോ ആയിരുന്നു ശ്രദ്ധേയം. ‘ഇതൊരു ശിശുവാണ്, ഇവിടെ ഉള്ളത് ഒരു ശിശു തന്നെയാണ്! അല്ലാതെ ഇതൊരു പൂച്ചയോ, പരോപജീവിയോ അല്ല,’ തന്റെ ഉദരത്തിൽ തൊട്ടുകൊണ്ട് ആയിരങ്ങളെ സാക്ഷിനിർത്തി അബ്ബി ജോൺസൻ പറഞ്ഞ ഈ വാക്കുകളെ വലിയ ആവേശത്തോടെയാണ് ജനം എതിരേറ്റത്.

ആയിരകണക്കിന് ആളുകളാണ് ഈ പ്രദർശനം കാണാൻ ടൈംസ് സ്‌ക്വയറിൽ തടിച്ചു കൂടിയത്. ജനനത്തിന് തൊട്ടുമുമ്പുവരെയും ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ളള വിവാദ ബില്ല് ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കൂമോ നിയമമാക്കിയതിന് എതിരെയുള്ള പ്രതിഷേധമായാണ് ഫോക്കസ് ഓൺ ദി ഫാമിലി പ്രോലൈഫ് പരിപാടി സംഘടിപ്പിച്ചത്. ജന തിരക്കേറിയ മേഖലയിൽ സംഘടിപ്പിച്ച ഏറ്റവും വലിയ പ്രോലൈഫ് പരിപാടിയാണിതെന്നാണ് പങ്കെടുത്തവരുടെ പ്രതികരണം. പതിഞ്ഞെതെങ്കിലും മരണ സംസ്‌കാരത്തിനുമേൽ പതിച്ച ഇടിമുഴക്കം എന്നാണ് ആ ശബ്ദത്തെ പ്രോലൈഫ് സമൂഹം വിശേഷിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?