Follow Us On

15

November

2019

Friday

യുവ വൈദീകർക്ക് ആഹ്വാനം, അൾത്താര ബാലന്മാർക്ക് പ്രചോദനം; അനുഭവമായി ‘സാവിയോ ഫെസ്റ്റ്’

യുവ വൈദീകർക്ക് ആഹ്വാനം, അൾത്താര ബാലന്മാർക്ക്  പ്രചോദനം; അനുഭവമായി ‘സാവിയോ ഫെസ്റ്റ്’

ഡബ്ലിൻ: മാലാഖമാരേപ്പോലെ പാട്ടുപാടിയും പ്രാർത്ഥിച്ചും സ്തുതിച്ചും 250ൽപ്പരം കുട്ടികൾ ഒത്തുചേർന്ന ‘സാവിയോ ഫെസ്റ്റ്’ ഡബ്ലിന് അവിസ്മരണീയ അനുഭവമായി. ഡബ്ലിനിലെ വിവിധ ദിവ്യബലി അറ്പ്പണ സെന്ററുകളിൽനിന്നുള്ള അൾത്താര ബാലന്മാരുടെ സംഗമമായ ‘സാവിയോ ഫെസ്റ്റി’ൽ പങ്കെടുത്ത് ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പങ്കുവെച്ച സന്ദേശവും ശ്രദ്ധേയമായിരുന്നു.

നമ്മുടെ യുവ വൈദീകരുടെ തീഷ്ണതനിറഞ്ഞ പ്രവർത്തനം കുട്ടികളിൽ ദൈവവിളി ഉണർത്താൻ കാരണമാകട്ടെയെന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരേ സമയം പ്രചോദനത്തിന്റെയും ആഹ്വാനത്തിന്റെയും സ്വരമുണ്ടായിരുന്നു. വിശ്വാസതീക്ഷണതയിൽ വളരണമെന്ന ആഹ്വാനം യുവവൈദികർക്ക് നൽകിയപ്പോൾ അവരെ മാതൃകയാക്കാനുള്ള പ്രചോദനമാണ് കുട്ടികൾക്ക് പകർന്നത്.

ബ്ലാഞ്ചർഡ്‌സ്ടൗണിലെ ഹൺസ്ടൗൺ തിരുഹൃദയ ദൈവാലയമാണ് ഡബ്ലിൻ സീറോ മലബാർ സഭ്യിലെ പ്രഥമ സാവിയോ ഫെസ്റ്റിന് വേദിയായത്. യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്ററായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലി അർപ്പണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ദൈവാലയ ശുശ്രൂഷകരുടെ മാതൃകയും പ്രചോദനവുമായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാൾ ദിനമായ മേയ് ആറിനായിരുന്നു ‘സാവിയോ ഫെസ്റ്റ്’.

വിശുദ്ധ ഡൊമിനിക് സാവിയോ, വിശുദ്ധ ജോൺ ബെർക്കുമാൻസ്, വിശുദ്ധ മരിയ ഗൊരേത്തി തുടങ്ങിയ വിശുദ്ധരുടെ വ്യക്തിത്വം നിങ്ങളെ ആകർഷിക്കുകയും അത് യേശുവിലേക്ക് വളരാൻ പ്രചോദനമാകണമെന്നും മാർ ചിറപ്പണത്ത് പറഞ്ഞു. അൾത്താര ശുശ്രൂഷകരെ പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിച്ചു. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അവതരിക്കപ്പെട്ടു. കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരേയും സമ്മാനങ്ങൾ നൽകി ആദരിച്ചു.

ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ മരിച്ചവർക്കായി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയും ക്രമീകരിച്ചിരുന്നു. ചാപ്ലൈന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട് എന്നിവർ നേതൃത്വം നൽകി. ഡബ്ലിൻ സോണൽ കമ്മറ്റിയും ബ്ലാഞ്ചർഡ്‌സ്ടൗൺ കമ്മറ്റിയും ക്രമീകരണങ്ങൾ നിർവഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?