Follow Us On

28

March

2024

Thursday

ഫെഡറൽ തെരഞ്ഞെടുപ്പ്; വോട്ടുചെയ്യാം ‘ഗൈഡ്’ പഠിച്ചശേഷം

ഗൈഡ് പുറത്തിറക്കിയത് സിഡ്‌നി അതിരൂപത

ഫെഡറൽ തെരഞ്ഞെടുപ്പ്; വോട്ടുചെയ്യാം ‘ഗൈഡ്’ പഠിച്ചശേഷം

സിഡ്‌നി: ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സഹായകരമായ ഗൈഡ് പുറത്തിറക്കി സിഡ്‌നി അതിരൂപത. കത്തോലിക്കരുടെ ക്ഷേമത്തിനായുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രായോഗിക നയങ്ങൾ പരിശോധിക്കുകയും വിലയിരുത്തുകയും അനുചിതമായ രീതിയിൽ പ്രതികരിക്കുകയും ചെയ്യുക എന്നതാണ് തെരെഞ്ഞെടുപ്പ് സംബന്ധിച്ച പ്രമാണരേഖ പുറത്തുവിട്ടതിലൂടെ രൂപത ലക്ഷ്യം വെയ്ക്കുന്നത്.

മതസ്വാതന്ത്ര്യം, വിദ്യാഭ്യാസം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പരിപാലനം എന്നീ മേഖലകളിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളും നിർദേശങ്ങളും പ്രസ്തുത ഗൈഡിൽ പരിശോധിക്കുന്നുണ്ട്. ഗ്രീൻസ്, ലിബറൽ/നാഷണൽ എന്നിവരിൽ നിന്നും ലഭിച്ച വിശദമായ പ്രതികരണങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഗൈഡ്, മെയ് 18ന് നടക്കുന്ന വോട്ടെടുപ്പിൽ ആർക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് കത്തോലിക്കാരായ സമ്മതിദായകർക്ക് തീരുമാനം എടുക്കാൻ സഹായകരമാകുമെന്ന് അതിരൂപത പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

സാമൂഹികവും ധാർമ്മികവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രതികരണം അറിയിക്കാനുള്ള ഒരു അവസരമാണ് ഫെഡറൽ തിരഞ്ഞെടുപ്പ് എന്ന് പബ്ലിക് അഫയേഴ്‌സ് ആൻഡ് എൻഗേജ്‌മെന്റ് ഡയറക്ടർ മോണിക്ക ഡൗമിത് പറഞ്ഞു. ധാർമ്മികതയുടെ അടിസ്ഥാനത്തിൽ കത്തോലിക്കർ തങ്ങളുടെ വോട്ട് ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നത് ഏറെ പ്രധാനമാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ഗുരുതരമായ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്നും അവർ ഓർമ്മിപ്പിച്ചു.

മത സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിബദ്ധത, സാമൂഹികവും ധാർമ്മികവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ എന്നീ വിഷയങ്ങൾക്ക് വില കൽപ്പിക്കുന്ന ഭരണാധികാരികളെയും സർക്കാരിനെയും തിരഞ്ഞെടുക്കുന്നതിന് വോട്ടർമാർക്ക് ഒരു നല്ല അവബോധം നൽകാനും ഗൈഡിന് സാധിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?