Follow Us On

15

November

2019

Friday

പദവിയല്ല, ദൗത്യമാണ് പ്രധാനം: സന്യാസിനികൾക്ക് പാപ്പയുടെ ഓർമ്മപ്പെടുത്തൽ

പദവിയല്ല, ദൗത്യമാണ് പ്രധാനം: സന്യാസിനികൾക്ക് പാപ്പയുടെ ഓർമ്മപ്പെടുത്തൽ

വത്തിക്കാൻ സിറ്റി: അധികാരമോ പദവിയോ അല്ല മറിച്ച് ദൗത്യമാണ് പ്രധാനപ്പെട്ടതെന്ന് സന്യാസിനികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഈ കാലഘട്ടത്തിൽ സന്യാസിനിമാരുടെ നിലനിൽപ്പും വളർച്ചയും വെല്ലുവിളി നിറഞ്ഞതും അപകടകരവുമാണ്. എന്നാൽ ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ മടിച്ച് പുറകോട്ട് നിൽക്കുന്നതാണ് അതിലും അപകടകരമെന്നും പാപ്പ പറഞ്ഞു. മൂന്ന് വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്ത 850 ഓളം സന്യാസിനി സഭ സുപ്പീരിയർ ജനറൽമാർക്ക് സന്ദേശം നൽകുകയായിരുന്നു പാപ്പ.

എന്നാൽ ലോകത്തിന്റെ മാറ്റങ്ങൾക്ക് ശബ്ദമാകാൻ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്ന സന്യസ്തരുടെ സേവനം സുത്യർഹമാണ്. ഇവരുടെ പ്രവൃത്തികൾ സഭയ്ക്ക് മുതൽകൂട്ടാണെന്നും പാപ്പ പറഞ്ഞു. അതേ സമയം സന്യാസിനികൾ അധികാരദുർവിനിയോഗത്തിന്റെ ഇരകളാകുന്നതിൽ പാപ്പ അപലപിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിൽ സന്യാസിനികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയുമാണിത്. സന്യാസിനിസമൂഹങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതിന് പ്രത്യേക കമ്മീഷനെ നിയമിക്കുന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ വിഷയത്തിൽ തന്റെ വാക്ക് പാലിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ക്രിസ്തുവിന്റെ മണവാട്ടിയായ സ്ത്രീ തന്നെയാണ് സഭ. സഭയാകുന്ന സ്ത്രീ നിങ്ങൾക്ക് പ്രചോദനവും മാതൃകയുമാകണം. അതുകൊണ്ടുതന്നെ സഭയിൽ നിസ്സാരമായി സേവനം ചെയ്യുന്നവരെന്നതിനപ്പുറം വലിയ പ്രാധാന്യമുണ്ട് സന്യാസിനിമാർക്ക്. സഭയുടെ വളർച്ചയിലും തളർച്ചയിലും നിർണ്ണായകമായ പങ്കുവഹിക്കുന്നവരാണ് നിങ്ങൾ. ലോകമെമ്പാടുമുള്ള വിവിധ സമൂഹങ്ങളിൽ പ്രവർത്തിക്കുന്ന സന്യാസിനിമാർ ഒരുമിച്ച് യേശുവിനുവേണ്ടി പ്രവർത്തിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?