Follow Us On

24

May

2019

Friday

മെക്സിക്കോയിൽ അഭയാർത്ഥിപ്രശ്നം രൂക്ഷം; ഭരണകൂടം ഇടപെടണമെന്നു സഭ

മെക്സിക്കോയിൽ അഭയാർത്ഥിപ്രശ്നം രൂക്ഷം; ഭരണകൂടം ഇടപെടണമെന്നു സഭ

മെക്‌സിക്ക: തെക്കൻ മെക്‌സിക്കോയിൽ രൂക്ഷമാകുന്ന അഭയാർത്ഥി പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെക്‌സിക്കൻ ബിഷപ്പ്‌സ് കോൺഫറൻസ്. സഹായത്തിനുള്ള അഭ്യർത്ഥനയായി തയ്യാറാക്കിയ പ്രസ്താവനയിലൂടെയാണ് ഭരണകൂടത്തോടും അഭ്യുദയകാംക്ഷികളോടും ബിഷപ്പുമാർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അടുത്ത കാലത്തായി ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കോയുടെ തെക്കൻ ഭാഗങ്ങളിൽ അഭയം തേടി എത്തിച്ചേർന്നിരിക്കുന്നത്. അമേരിക്കയിലേയ്ക്കുള്ള യാത്രക്കിടെ മെക്‌സിക്കോയിൽ തങ്ങുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഹെയ്തി, ക്യൂബ എന്നിവിടങ്ങളിൽ നിന്നും ജീവൻ രക്ഷിക്കുന്നതിനായി സർവ്വവും ഉപേക്ഷിച്ച് എത്തുന്നവരാണ് ഇവർ. കുട്ടികളും പ്രായമായവരും രോഗികളുമൊക്കെയാണ് ഇവരിൽ പലരും. കൂടുതൽ ആളുകളും ദിവസങ്ങളായി പട്ടിണി അനുഭവിക്കുന്നവരുമാണ്. ഇവരെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

എന്നാൽ അഭയാർത്ഥികളെ സഹായിക്കുന്നതിനുള്ള മെക്‌സിക്കൻ ജനതയുടെ മനോഭാവത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി കാര്യമായ കുറവ് വന്നിട്ടുണ്ട്. എങ്കിലും സഭയ്ക്ക് കഴിയാവുന്നതിന്റെ പരമാവധി സഹായങ്ങൾ ഇവർക്ക് ചെയ്ത് കൊടുക്കുന്നുമുണ്ട്. അതേസമയം ഇവരുടെ ജീവിതത്തിന് സ്ഥായിയായ ഒരു അഭയം നൽകുന്ന കാര്യത്തിൽ ഭരണകൂടം അടിയന്തിരമായി തീരുമാനമെടുക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ അവസ്ഥ ശോചനീയമെന്ന് തിരിച്ചറിഞ്ഞതിനാലാണ് അഭ്യർത്ഥന നടത്താൻ സഭ മുൻകൈയെടുത്തതെന്നും എന്നും പ്രസ്താവനയിൽ വെളിപ്പെടുത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?