Follow Us On

25

August

2019

Sunday

ആഫ്രിക്കയിൽ ദിവ്യബലിമധ്യേ വീണ്ടും ഭീകരാക്രമണം; വൈദികനുൾപ്പടെ ആറുമരണം

ആഫ്രിക്കയിൽ ദിവ്യബലിമധ്യേ വീണ്ടും ഭീകരാക്രമണം; വൈദികനുൾപ്പടെ ആറുമരണം

ഡാബ്ലോ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ കത്തോലിക്ക ദൈവാലയത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ വൈദികനുൾപ്പടെ ആറുമരണം. വടക്കൻ ബുർക്കിനോഫാസോയിലെ ഡാബ്ലോയിൽ ദിവ്യബലിക്കിടെയാണ് വൈദികനെയും അത്മായരരെയും ആക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത്. അക്രമത്തിന് ശേഷം ദൈവാലയം അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് വടക്കൻ ബുർക്കിനോഫാസോയിലെ സിൽഗാഡ്ജിയിൽ പ്രൊട്ടസ്റ്റന്റ് പള്ളിക്കു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ സുവിശേഷ പ്രഘോഷകനും ഒട്ടേറെ വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ ബുർക്കിനോ ഫാസോയിൽ പള്ളികൾക്കു നേരെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണവുമാണിത്.

ദൈവാലയത്തിന് സമീപത്തുള്ള നിരവധി വ്യാപാരസ്ഥാപനങ്ങഴും അക്രമികൾ തീയിട്ട് നശിപ്പിച്ചു. ആക്രമണത്തിന് ശേഷം ദീകരവാദികൾ ഓടിരക്ഷപ്പെടുകയും ചെയ്തു.  ഫ്രാൻസിന്റെ കോളനിയായിരുന്ന ബുർക്കിനോ ഫാസോയിൽ അൽ-ഖ്വായിദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ പ്രവർത്തനം സജീവമാണ്. എങ്കിലും അക്രമത്തിന് പിന്നിലാരെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. 1.86 കോടി മാത്രം ജനസംഖ്യയുള്ള ചെറു രാജ്യമാണ് ബുർക്കിനോ ഫാസോ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?