Follow Us On

24

May

2019

Friday

സാഹോദര്യം വളർത്തണം; ക്രൈസ്തവ, മുസ്ലീം സഹോദരങ്ങൾക്ക് വത്തിക്കാന്റെ നിർദേശം

സാഹോദര്യം വളർത്തണം; ക്രൈസ്തവ, മുസ്ലീം സഹോദരങ്ങൾക്ക് വത്തിക്കാന്റെ നിർദേശം

വത്തിക്കാൻ സിറ്റി: ആഗോള സാഹോദര്യം വളർത്താൻ ക്രൈസ്തവ, മുസ്ലീം സഹോദരങ്ങൾക്ക് ആഹ്വാനം നൽകി വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിൽ. സാഹോദര്യത്തിന്റെ പാലങ്ങൾ പരസ്പരം നിർമിക്കാനും നല്ല സംസ്‌ക്കാരം വളർത്താനും ആഹ്വാനം ചെയ്ത പൊന്തിഫിക്കൽ കൗൺസിൽ, ഓരോരുത്തരുടെയും ചിന്തകളും മതവിശ്വാസങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രത്തെ ബഹുമാനിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

വത്തിക്കാനിലെ മതാന്തര സംഭാഷണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലാണ് ‘ക്രൈസ്തവരും മുസ്ലീങ്ങളും ആഗോള സാഹോദര്യത്തിന്റെ പ്രചാരകർ’ എന്ന തലകെട്ടിലുള്ള സന്ദേശം പുറത്തിയറക്കിയത്. റംസാൻ പുണ്യത്തിന്റെ അനുഗ്രഹങ്ങളും ആശംസകളും എല്ലാ മുസ്ലീം ജനങ്ങൾക്കും നേരുന്നതായും കൗൺസിലിന്റെ സന്ദേശത്തിൽ പറയുന്നുണ്ട്.

അക്രമം വെടിഞ്ഞ് പരസ്പരം ബഹുമാനിച്ചും സൗഹൃദബന്ധങ്ങൾ കെട്ടിപ്പടുത്തിയും പരസ്പരം ആരോഗ്യപരമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടുമാണ് സാഹോദര്യം കാത്തുസൂക്ഷിക്കേണ്ടത്. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദാനധർമത്തിന്റെയും ഈ പുണ്യനാളുകൾ മുസ്ലീം ക്രൈസ്തവ ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകമാകണം. സഹോദരങ്ങളെപോലെ വർത്തിച്ച്, പരസ്പരം മനസിലാക്കി സാഹോദര്യവും സഹകരണവും കാത്തുസൂക്ഷിക്കണമെന്നും കൗൺസിൽ ഓർമിപ്പിച്ചു.

ഇരു മതവിശ്വാസങ്ങൾ പിന്തുടരുന്നവരും ആഗോള സഹോദര്യത്തിന്റെ വക്താക്കളാകുന്നതുവഴി പൊതു നന്മക്കുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കണം. അതുവഴി കലാപങ്ങളെ എതിർക്കുന്ന, മനുഷ്യമഹത്വത്തിന് പ്രധാന്യം നൽകുന്ന രാഷ്ട്രീയപരവും മതപരവുമായ ഒരു പുതിയ ജീവിതം കെട്ടിപ്പടുത്താൻ കഴിയുമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?