Follow Us On

24

May

2019

Friday

മരിയൻ റാലിക്കുനേരെ ഭീകരാക്രമണം; ബുർക്കിനാഫാസോയിൽ നാലു കത്തോലിക്കർക്കൂടി കൊല്ലപ്പെട്ടു

മരിയൻ റാലിക്കുനേരെ ഭീകരാക്രമണം; ബുർക്കിനാഫാസോയിൽ നാലു കത്തോലിക്കർക്കൂടി കൊല്ലപ്പെട്ടു

വാഹിഗോയ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാഫാസോയിൽ നാലു കത്തോലിക്കാ വിശ്വാസികളെ തോക്കുധാരികൾ വെടിവച്ചുകൊന്നു. കന്യകാമാതാവിൻറെ തിരുസ്വരൂപവും വഹിച്ച് വാഹിഗോയ പട്ടണത്തിൽ പ്രദക്ഷിണം നടത്തിയ വിശ്വാസികൾക്കു നേരേയാണ് ഇന്നലെ വെടിവയ്പുണ്ടായത്. തിരുസ്വരൂപം അക്രമികൾ കത്തിച്ചു.

ഡാബ്‌ളോയിലെ കത്തോലിക്കാ ദൈവാലയത്തിൽ വൈദികനെയും അഞ്ചുവിശ്വാസികളെയും കൊലപ്പെടുത്തിയതിൻറെ പിറ്റേന്നാണ് വാഹിഗോയയിലെ ആക്രമണം. ഡാബ്‌ളോയിലെ പള്ളിയിൽ ഞായറാഴ്ച വിശുദ്ധകുർബാനയ്ക്ക് എത്തിയവരാണ് ആക്രമണത്തിനിരയായത്. അക്രമികൾ പള്ളിക്കും ഒരു കഫേയ്ക്കും തീവച്ചശേഷം ഹെൽത്ത് സെൻററിനു നേർക്കും ആക്രമണം നടത്തി.

അൻസാറുൾ ഇസ്ലാം ഉൾപ്പെടെ നിരവധി ഭീകരഗ്രൂപ്പുകൾക്ക് സ്വാധീനമുള്ള രാജ്യമാണ് മുൻ ഫ്രഞ്ച് കോളനിയായ ബുർക്കിനാഫാസോ. 2015നുശേഷം 400ൽ അധികം പേർ ഇവിടെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?