Follow Us On

25

August

2019

Sunday

ദിവ്യബലിയിൽ പങ്കുകൊണ്ട് ഘാനയിലെ ചീഫ് ഇമാം; പ്രശംസയുമായി വിശ്വാസികൾ ഇമാമിന്റെ വീട്ടിൽ

ദിവ്യബലിയിൽ പങ്കുകൊണ്ട് ഘാനയിലെ ചീഫ് ഇമാം; പ്രശംസയുമായി വിശ്വാസികൾ ഇമാമിന്റെ വീട്ടിൽ

ഘാന: സമാധാനവും സഹിഷ്ണുതയും സാഹോദര്യവും പ്രചരിപ്പിക്കാൻ കത്തോലിക്കാ ദൈവാലയത്തിലെത്തി ദിവ്യബലിയിൽ പങ്കെടുത്ത് ഘാനയിലെ ചീഫ് ഇമാം ഷെയ്ക് ഒസ്മാൻ ഷറബുട്ടു. തന്റെ 100-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അക്രയയിലെ ക്രൈസ്റ്റ് ദ കിങ് ദൈവാലയത്തിലെത്തി ദിവ്യബലിയിൽ സംബന്ധിച്ചാണ് അദ്ദേഹം മതസാഹോദര്യത്തിന്റെ വലിയ മാതൃക പകർന്നത്. വികാരി ഫാ. ആൻഡ്രൂ കാംപെലിന്റ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ച വിശ്വാസീസമൂഹം പിറ്റേന്ന് ഇമാമിന്റെ വീട്ടിൽ സന്ദർശനം നടത്തിയെന്നും റിപ്പോർട്ടുണ്ട്. മതസഹിഷ്ണഉത വളർത്താൻ അദ്ദേഹം ചെയ്ത പ്രവൃത്തിയെ പ്രശംസിക്കുകയായിരുന്നു ഭവനസന്ദർശനത്തിന്റെ ലക്ഷ്യം.

സമാധാനം പ്രചരിപ്പിക്കാനും മുസ്ലീം സമുദായത്തോടുളള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുന്നതിനുമാണ് താൻ കത്തോലിക്കാ ദൈവാലയത്തിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ‘നാഷണൽ പീസ് കൗൺസിലി’ലെ 13 അംഗ മതനേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇസ്ലാം മതനേതൃത്വത്തിൽനിന്നുള്ള മറ്റുചിലരും അദ്ദേഹം അനുഗമിച്ച് ദിവ്യബലിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ദൈവാലയത്തിലെ ഏറ്റവും മുന്നിലുള്ള ഇരിപ്പിടങ്ങൾ വിശ്വാസീസമൂഹം അവർക്ക് നൽകുകയും ചെയ്തു.

മതപതമായ അസഹിഷ്ണുത ലോകമെങ്ങും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ഇമാമിന്റെ സത്പ്രവൃത്തിയിലൂടെ രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് മതങ്ങൾ തമ്മിലുള്ള സൗഹാർദം രാജ്യം ആസ്വദിക്കുകയും ആഘോഷമാക്കുകയുമാണെന്ന് ഘാന വൈസ് പ്രസിഡന്റ് മഹമുദ ബൗമിയ പറഞ്ഞു.

അതേസമയം മുസ്ലീം നേതൃനിരയിൽ രാജ്യത്ത് ഏറ്റവും മുമ്പന്തിയിൽ നിൽക്കുന്ന ആളെന്ന നിലയ്ക്ക് ഇമാമിന്റെ നടപടിയെ ചേദ്യം ചെയ്തും വിമർശിച്ചും നിരവധി മുസ്ലീംങ്ങൾ രംഗത്തെത്തി. പക്ഷേ, അതൊന്നും ഇമാമിന്റെ പ്രവൃത്തിയുടെ വിലകുറച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. മതവിദ്വേഷ പ്രവർത്തനങ്ങളും കലഹങ്ങളും പതിവാകുമ്പോൾ മതസാഹോദര്യത്തിന് മതനേതാക്കൾ തന്നെ മുൻകൈയെടുക്കുന്നതിനെ പ്രശംസിക്കുന്നവരും നിരവധിയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?