Follow Us On

25

August

2019

Sunday

കാനഡയിലും ആസിയ ബീബിക്ക് വധഭീഷണി

കാനഡയിലും ആസിയ ബീബിക്ക് വധഭീഷണി

ടൊറന്റോ: പാക്കിസ്ഥാനിൽനിന്ന് പലായനംചെയ്ത് കാനഡയിൽ അഭയംപ്രാപിച്ച പാക്ക് ക്രിസ്ത്യൻ വനിത ആസിയ ബീബിക്ക് വധഭീഷണിയുമായി ഇസ്ലാമിക് തീവ്രവാദി. ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇയാൾ ആസിയായ്ക്കു ഭീഷണി ഉയർത്തുന്നത്. താൻ ഇപ്പോൾ കാനഡയിൽ ആണെന്നും ആസിയായെ കൊല്ലാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും ദൃശ്യത്തിൽ ഇയാൾ വെളിപ്പെടുത്തുന്നു.

മുഹമ്മദ് നബിയെ വാഴ്ത്തിക്കൊണ്ടുള്ള വീഡിയോയിൽ താൻ മുഹമ്മദിന്റെ സ്‌നേഹിതനാണെന്നും മുഹമ്മദിനെ അപമാനിച്ച ആസിയാ ബീബിയെ കൊല്ലുമെന്നും പറയുന്നുണ്ട്. ഇസ്ലാമിന്റെ ശത്രുക്കളും ജൂതരും ചേർന്നാണ് ആസിയയെ രക്ഷപ്പെടുത്തിയതെന്നും വീഡിയോയിൽ അയാൾ ആരോപിക്കുന്നു.

ദീർഘനാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവിൽ പാക്കിസ്ഥാൻ വിട്ട് കാനഡയിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ആസിയായെ തേടി പുതിയ ഭീഷണി എത്തിയിരിക്കുന്നത്. മക്കളോടും കുടുംബത്തോടുമൊപ്പം കാനഡയിൽ അഭയംതേടിയ ആസിയാ എവിടെയാണെന്ന് ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

2009ലാണ് മുസ്ലീം പ്രവാചകനെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് മതനിന്ദാക്കുറ്റത്തിന് ആസീയക്കെതിരെ കേസെടുത്തത്. കുറ്റാരോപണം വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പാക്ക് സുപ്രീംകോടതി കഴിഞ്ഞ ഒക്‌ടോബറിൽ കുറ്റവിമുക്തയായെങ്കിലും ഇസ്ളാമിക സംഘടനകളുടെ ഭീഷണിയെ തുടർന്നു ആസിയ പാക്കിസ്ഥാനിൽ തന്നെ രഹസ്യകേന്ദ്രത്തിൽ കഴിയുകയായിരിന്നു. കുടുംബം കുറച്ചുനാൾമുമ്പ് കാനഡയിൽ എത്തിയിരുന്നെങ്കിലും ഇക്കഴിഞ്ഞയാഴ്ചയാണ് ആസിയയ്ക്ക് കാനഡയിലെത്താനായത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?