Follow Us On

24

May

2019

Friday

പാക്കിസ്ഥാനിൽ വീണ്ടും വ്യാജ മതനിന്ദാ കേസ്; വധശിക്ഷയിൽനിന്നു രക്ഷതേടി ദമ്പതികൾ

പാക്കിസ്ഥാനിൽ വീണ്ടും വ്യാജ മതനിന്ദാ കേസ്; വധശിക്ഷയിൽനിന്നു രക്ഷതേടി ദമ്പതികൾ

ഇസ്ലാമാബാദ്: വ്യാജ മതനിന്ദാക്കുറ്റത്തിനു വധശിക്ഷക്ക് വിധിക്കപ്പെട്ട് കത്തോലിക്കാ ദമ്പതികൾ പാക്ക് ജയിലിലെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ഗോജ്ര സ്വദേശികളായ ഷഗുഫ്ത കൗസറും ഭർത്താവ് ഷഫ്ഖത്ത് മസീഹുമാണ് കുറ്റാരോപിതരായി ജയിലിൽ കഴിയുന്നത്. നിരക്ഷരയായ കൗസർ, ഖുറാനും ഇസ്ലാമിനുമെതിരായ സന്ദേശങ്ങൾ മൊബൈലിൽനിന്നു ടെക്സ്റ്റ് മെസേജ് ആയി അയച്ചെന്ന വ്യാജകേസിലാണ് ഇവർ ജയിലിലടക്കപ്പെട്ടിരിക്കുന്നത്. മതനിന്ദാക്കുറ്റത്തിന് ജയിലിലടക്കപ്പെടുകയും വർഷങ്ങൾക്കുശേഷം ജയിൽ മോചിതയാവുകയും ചെയ്ത അസീയ ബീബിയുടെ അതേ സാഹചര്യമാണ് ഇവരുടേതും.

ആസിയയ്ക്കുവേണ്ടി കോടതിയിൽ വാദിച്ച സൈഫുൾ മാലൂക്കാണ് ഇവർക്കുവേണ്ടിയും ഹാജരാകുന്നത്. കുട്ടികൾ തമ്മിലുള്ള വഴക്കിന്റെ പേരിൽ ഇവരോട് ശത്രുതയുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ എന്നയാളാണ് ഇവർക്കെതിരേ മോസ്‌കിൽ പരാതി പറഞ്ഞത്. തുടർന്ന് കേസെടുക്കുകയും 2014ൽ ദമ്പതികൾക്ക് തോബാ തേക്‌സിംഗ് ജില്ലാ കോടതി ജഡ്ജി മിയാൻ അമീർ ഹബീബ് വധശിക്ഷ വിധിക്കുകയായിരുന്നു.

ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യൻ അസോസിയേഷൻ (ബിപിസിഎ) ആണ് ഇവരുടെ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. പോലീസ് സമ്മർദം ചെലുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. കൗസറിന്റെ ഐഡന്റിറ്റി നമ്പർ ഉപയോഗിച്ച് വ്യാജമായി സിം കാർഡ് വാങ്ങി ഒരു അയൽക്കാരനാണ് കേസിനാസ്പദമായ സന്ദേശങ്ങൾ അയച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.

അരയ്ക്കു കീഴെ തളർന്ന മസീഹിനും ഗോജ്രയിലെ സെന്റ് ജോൺസ് ഗേൾസ് ഹൈസ്‌കൂളിൽ ആയയായി ജോലിചെയ്തിരുന്ന കൗസറിനും 9നും 15നും ഇടയിൽ പ്രായമുള്ള നാലു കുട്ടികളുണ്ട്. ഭർതൃസഹോദരിയാണ് അവരെ നോക്കുന്നത്. നിലവിൽ കൗസർ മുൾട്ടാനിൽ ആസിയാ ബീബി കഴിഞ്ഞ ജയിലിലും ഭർത്താവ് മസീഹ് 240 കിലോമീറ്റർ അകലെ ഫൈസലാബാദ് ജയിലിലുമാണ്. അഞ്ചു വർഷമായി ഇവർ പരസ്പരം കണ്ടിട്ടുമില്ല.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?