Follow Us On

24

May

2019

Friday

അലബാമ ഗവർണ്ണർ ഒപ്പുവെച്ചു; പ്രാബല്യത്തിലാകുന്നത് യു.എസിലെ ഏറ്റവും കർക്കശമായ ഗർഭച്ഛിദ്രവിരുദ്ധ നിയമം

അലബാമ ഗവർണ്ണർ ഒപ്പുവെച്ചു; പ്രാബല്യത്തിലാകുന്നത് യു.എസിലെ ഏറ്റവും കർക്കശമായ ഗർഭച്ഛിദ്രവിരുദ്ധ നിയമം

മോണ്ട്‌ഗോമറി: ഗർഭഛിദ്രത്തെ കർശനമായി നിയന്ത്രിക്കുന്ന ബില്ലിൽ ഒപ്പുവെച്ച് അലബാമ ഗവർണ്ണർ കേ ഐവി. ചൂടേറിയ ചർച്ചകൾക്കുശേഷം ആറിനെതിരേ 25 വോട്ടിന് അലബാമ സെനറ്റ് പാസാക്കിയ ബില്ലിലാണ് ഗവർണ്ണർ ഒപ്പുവെച്ചിരിക്കുന്നത്. ഗർഭച്ഛിദ്രം നടത്തുന്നവർക്ക് ജീവപര്യന്തമോ 10 മുതൽ 99 വർഷം വരെ തടവുശിക്ഷയോ ചുമത്തുമെന്നും ബില്ലിൽ അനുശാസിക്കുന്നുണ്ട്.  ഇതോടെ യു.എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പ്രോ ലൈഫ് ബില്ലാണ് പ്രാബല്യത്തിലാകുന്നത്.

ബലാത്സംഗത്തിലോ വർജ്യബന്ധത്തിലോ ഉള്ള ഗർഭങ്ങളുടെ കാര്യത്തിലും ബിൽ ഇളവ് അനുവദിക്കുന്നില്ല. ഗർഭംധരിക്കുന്ന അമ്മയുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ മാത്രമാണ് നിയമത്തിൽ ഇളവുവരുത്താൻ കഴിയുന്നത്. ഈ വിഷയുമായി ബന്ധപ്പെട്ട അലബാമിയൻ വോട്ടർമാരുടെ അഭിപ്രായമാണ് സെനറ്റിൽ ബില്ലിന് ലഭിച്ച ഭൂരിപക്ഷമെന്ന് ബില്ലിൽ ഒപ്പിട്ടതിനുശേഷം ഗവർണ്ണർ പ്രസ്താവനയിലൂടെ അറിയിച്ചു.

1973ൽ റോ-വേഡ് കേസിൽ കോടതി വിധി പ്രഖ്യാപിച്ചപ്പോൾ താനടക്കമുള്ള നിരവധി ആളുകൾ നിയമത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ സുപ്രധാനമായ വിഷയം ഒരിക്കൽകൂടി യു.എസ് കോടതി പരിഗണിക്കുമെന്ന സ്‌പോൺസർമാരുടെ ദൃഢനിശ്ചയമാണ് വീണ്ടും പരിഗണിക്കാനും നിർണ്ണായകമായ തീരുമാനം എടുക്കാൻ സഹായിച്ചത്. സെനറ്റിൽ ഈ ബിൽ അവതരിപ്പിക്കാൻ മുൻകൈയെടുത്ത റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളായ ടെറി കോളിൻസയെയും ക്ലൈഡ് ചാംമ്പ്‌ളിസിനെയും അഭിനന്ദിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?