Follow Us On

13

November

2019

Wednesday

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ അപൂർവ കാഴ്ച; ‘പാപ്പാമൊബീലി’ലേറി എട്ട് കുരുന്നുകൾ

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ അപൂർവ കാഴ്ച; ‘പാപ്പാമൊബീലി’ലേറി എട്ട് കുരുന്നുകൾ

വത്തിക്കാൻ സിറ്റി: അഭയാർത്ഥികളെങ്കിലും അനുഗ്രഹീതരാണ് ലിബിയയിൽനിന്നെത്തിയ ആ എട്ടു കുട്ടികളും. അല്ലെങ്കിൽ, ആഗോള കത്തോലിക്കാ സഭയുടെ തലവനും ലോകമനസാക്ഷിയുടെ ശബ്ദമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പയെ തൊട്ടുരുമ്മി യാത്ര ചെയ്യാനാകുമായിരുന്നോ! സിറിയ, നൈജീരിയ, കോംഗോ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർത്ഥി കുട്ടികൾ പാപ്പയ്‌ക്കൊപ്പം പാപ്പാമൊബീലിൽ വത്തിക്കാൻ ചത്വരത്തിലൂടെ നടത്തിയ യാത്ര തരംഗമായിക്കഴിഞ്ഞു.

സെന്റ് പീറ്റേഴ്സ്‌ സ്‌ക്വയറിലെ പതിവ് പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ ആരംഭത്തിലായിരുന്നു ആ അസാധാരണ കാഴ്ച- തന്റെ തുറന്ന ജീപ്പിൽ അഭയാർത്ഥികളായ കുട്ടികളുമായി ജനമദ്ധ്യത്തിലൂടെ പാപ്പാ ആഗതനാകുന്നു. ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ തീരങ്ങളിൽനിന്ന് യൂറോപ്പിലേക്ക് ബോട്ടിൽ അനധികൃതമയി കുടിയേറവേ, മെഡിറ്ററേനിയൻ കടലിൽ മുങ്ങിത്താണവരിൽനിന്ന് ഇറ്റലിയുടെ നാവികർ രക്ഷപ്പെടുത്തിയവരാണ് ആ എട്ട് കുട്ടികളും.

വിവിധ രാജ്യക്കാരായ ഈ കുട്ടികൾ ജീവിത പ്രതിസന്ധികളുടെ ഇടനാഴികളിൽപ്പെട്ടു വലയുന്നവരാണെന്ന് പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്റെ അന്ത്യത്തിൽ പാപ്പ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 29നാണ് മെഡിറ്ററേനിയൻ കടലിൽനിന്ന് കുട്ടികളെ ഇറ്റാലിയൻ നാവികർ രക്ഷപ്പെടുത്തിയത്. വത്തിക്കാന്റെ സംരക്ഷണയിൽ റോമാ നഗരപ്രാന്തത്തിലെ ‘റോക്കാ ദി പാപ്പാ’ എന്ന സ്ഥലത്തുള്ള സുരക്ഷാകേന്ദ്രത്തിലാണ് അവരിപ്പോൾ.

അഭയം തേടിയെത്തുന്ന ദുർബലരും നിസഹായരുമായവരോടു സഭ കാണിക്കുന്ന കാരുണ്യത്തിന്റെയും സഹാനുഭാവത്തിന്റെയും പ്രതീകമാണ് അഭയാർത്ഥിക്കുട്ടികൾക്ക് പാപ്പ നൽകിയ ഈ ചെറിയ ജീപ്പുയാത്ര. റോമിലെ സന്നദ്ധസംഘടനയായ ഹുമാനിറ്റേറിയൻ കൊറിഡോറാണ് ഇവർക്ക് ആതിഥേയത്വം നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?