Follow Us On

01

December

2022

Thursday

ശ്രവിക്കാം ശ്രദ്ധിക്കാം

ശ്രവിക്കാം ശ്രദ്ധിക്കാം

ദൃശ്യവും അദൃശ്യവുമായ പാപങ്ങളുണ്ട്. കോലാഹലങ്ങൾ ഉണ്ടാക്കുന്ന പാപങ്ങളുണ്ട്, അതുപോലെതന്നെ നാം അറിയുകപോലും ചെയ്യാതെ നമ്മുടെ ഹൃദയത്തിൽ കൂടുകൂട്ടുന്ന കുടിലപാപങ്ങളുമുണ്ട്. ഇവയിൽ ഏറ്റവും അപകടകരമാണ് അഹംഭാവം.

– ഫ്രാൻസിസ് പാപ്പ

******************

പ്രതിസന്ധികളിൽ രക്ഷിക്കാൻ ദൈവപുത്രന് മാത്രമേ കഴിയൂ. ദൈവം തന്റെ സഭയെ ഒരിക്കലും കൈവിടുകയുമില്ല. സഭ ഇന്ന് രൂക്ഷമായ പ്രതിസന്ധികൾക്കു നടുവിലാണ്. എന്നാൽ, ഇരുൾനിറഞ്ഞ ഈ അവസ്ഥയിലും പ്രത്യാശയുടെ വലിയ പ്രകാശമായി ക്രിസ്തു നമുക്ക് മുന്നിലുണ്ട്. നമ്മുടെ പ്രത്യാശയായ ക്രിസ്തുവിനെ സുവിശേഷപ്രഘോഷണത്തിലൂടെ മനുഷ്യർക്ക് പകർന്നുനൽകുക എന്നതാണ് നമ്മുടെ ദൗത്യം.

– കർദിനാൾ റോബർട് സാറ

******************

ഈശോയെ തൊട്ടറിയാനുള്ള അവസരമാണ്, സംശയിക്കുന്ന തോമസിൽനിന്ന് വിശ്വാസപ്രഖ്യാപനം നടത്തുന്ന തോമസിലേക്ക് അദ്ദേഹത്തെ വളർത്തിയത്. വിശുദ്ധ കുർബാനയിൽ ഈശോയെ തൊടുന്ന നാമും വിശുദ്ധ തോമസിനെപ്പോലെ ഈശോയിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് വളരണം. വിശുദ്ധ തോമസിൽനിന്ന് വിശ്വാസം സ്വീകരിച്ച് വളർന്ന സീറോ മലബാർ വിശ്വാസികളുടെ ആത്മീയ തീക്ഷ്ണതയും പ്രാർത്ഥനാതാൽപ്പര്യവും മാതൃകാപരമാണ്.

– നോട്ടിംഗ്ഹാം ബിഷപ്പ് പാട്രിക് മക്കിനി

******************

സുറിയാനി ഭാഷയെ വളർത്തുന്നതിലും ജനകീയമാക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ‘മാർ വാലാഹ് അക്കാദമി’ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ ഭാഷയെ അറിയുന്നതിനും പ~ിക്കുന്നതിനും പുതുതലമുറ പ്രകടിപ്പിക്കുന്ന താൽപ്പര്യം പ്രോത്സാഹനജനകമാണ്. സുറിയാനി ഗീതങ്ങൾ ആരാധനാശുശ്രൂഷകളിൽ ഇന്നു പല ദൈവാലയങ്ങളിലും ഉപയോഗിക്കുന്നു. ഇവയെല്ലാം പൗരസ്ത്യ ആരാധനാക്രമത്തിന്റെ ആഴവും അർഥവും മൂല്യവും മനസിലാക്കാൻ ഉപകാരപ്രദമാണ്.

– കർദിനാൾ മാർ ജോർജ് ആലഞ്ചേരി

******************

സ്ഥാപനങ്ങളുടെയും വിശ്വാസികളുടെയും സമർപ്പിതരുടെയും എണ്ണം, സാമ്പത്തിക സുസ്ഥിതി എന്നിവയല്ല രൂപതയുടെ മികവ് നിർണയിക്കാനുള്ള മാനദണ്ഡം. മറിച്ച്, വിശ്വാസികളുടെ ജീവിതവിശുദ്ധിയും ദൈവോന്മുഖതയുമാണ് യഥാർഥ മാനദണ്ഡങ്ങൾ. ആഴമായ വിശുദ്ധിയിൽ വേരുറച്ച വിശ്വാസീസമൂഹങ്ങൾ സാക്ഷ്യജീവിതത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തും.

– കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ

******************

സഭയ്ക്ക് നിരവധി പ്രസിസന്ധികളെ നേരിടേണ്ടി വരും. എന്നാൽ അവയൊക്കെ സഭയെ കൂടുതൽ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. പരീക്ഷണങ്ങളും പ്രതിസന്ധികളും ഏറുന്നത് ക്രിസ്തു നമ്മെ അത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലായി ദൈവാനുഭവമില്ലാതെ ജീവിതം കെട്ടിപ്പടുക്കാനാണ് ലോകം ശ്രമിക്കുന്നത്. എന്നാൽ, ദൈവത്തെ കൂട്ടാതെ ഒന്നും സാധ്യമല്ലെന്ന തിരിച്ചറിവ് ലോകത്തിനുണ്ടായിട്ടില്ല.

– ഫിലാഡൽഫിയ ആർച്ച്ബിഷപ്പ് ചാൾസ് ചപ്പ്യൂട്ട്

******************

പ്രാർത്ഥനയിൽ സ്ഥിരതയും അഗാഥമായ വിശ്വാസവും പുലർത്തുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് അമേരിക്കൻ ഭരണകൂടം വ്യക്തിജീവിതത്തിൽ മതസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. മതസ്വാതന്ത്രം ഒരുവന്റെ മൗലിക അവകാശമാണ്. സമൂഹത്തിന്റെയോ ഭരണകൂടത്തിന്റെയോ ഔദാര്യമല്ല. മറിച്ച്, ദൈവം തന്ന വലിയ അനുഗ്രഹമാണ്. അതുകൊണ്ടുതന്നെ ഗർഭച്ഛിദ്രം പോലെയുള്ള നടപടികളിൽ അവനവന്റെ മതവിശ്വാസത്തിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്.

– പ്രസിഡന്റ്ഡൊണാൾഡ് ട്രംപ്‌

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?