പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി കര്‍ത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുന്നെ് നമുക്കറിയാം. എന്നാല്‍ അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. വിശുദ്ധര്‍ പരിശുദ്ധാത്മശക്തിയില്‍ ആശ്രയിച്ചു. മാര്‍പാപ്പമാരും അതേ ശക്തിയിലാശ്രയിച്ചു.
ദൈവാത്മാവ് വിസ്മയകരമായ കരുതലോടെ അപ്പോഴെല്ലാം സഭയെ നയിച്ചുകൊണ്ടിരുന്നു. കാരണം തിരുസഭ പരിശുദ്ധാത്മാവിന്റെ സഭയാണ്. യേശുവിന്റെ ജനന-മരണ-ഉത്ഥാന സമയങ്ങളില്‍ പരിശുദ്ധാത്മാവ് എങ്ങനെ പ്രവര്‍ത്തിച്ചുവോ അങ്ങനെ തന്നെയാണ് ഇന്നും ആത്മാവ് സഭയിലും സമൂഹത്തിലും പ്രവര്‍ത്തിക്കുന്നത്. മിശിഹായുടെ ആത്മാവ് അവിടുത്തെ ശരീരത്തിന് ജീവന്‍ നല്‍കുന്നതുപോലെ ഇന്ന് പരിശുദ്ധാത്മാവ് സഭയ്ക്ക് ജീവന്‍ നല്‍കുന്നു.
മഹാ വിശുദ്ധരായ പണ്ഡിതരെല്ലാം സഭയും പരിശുദ്ധാത്മാവും തമ്മിലുളള ബന്ധത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെതന്നെയാണ്. യേശുവിന്റെ ജീവിതത്തില്‍ എങ്ങനെയാണോ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചത് അങ്ങനെ തന്നെയാണ് സഭയിലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം. ഇന്ന് നമ്മുടെ സഭ ചില പ്രതികൂലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ മനസ് തളരരുത്. വര്‍ധിത ശക്തിയോടെ സഭയെ നയിക്കാന്‍ പരിശുദ്ധാത്മാവിന് കഴിയുമെന്ന് ഓര്‍ക്കുക. അതിനാല്‍ ആത്മാവിനായി നാം കാത്തിരിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Leave a Comment
Your email address will not be published. Required fields are marked with *