Follow Us On

24

May

2019

Friday

എച്ച്‌ഐവി ബാധിതര്‍ക്ക് സഹായവുമായി കാരിത്താസ്

എച്ച്‌ഐവി ബാധിതര്‍ക്ക്  സഹായവുമായി കാരിത്താസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പലചരക്ക് കട നടത്തിയിരുന്ന റാം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എച്ച്‌ഐവി ബാധിതനാണെന്ന് തിരിച്ചറിയുന്നത്. നിരാശയിലാണ്ട അദ്ദേഹം എലിവിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാനാണ് അന്ന് തീരുമാനിച്ചത്.

എന്നാല്‍ കുടുംബാംഗങ്ങളുടെ സമയോചിതമായി ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹം രക്ഷപെട്ടു. ‘ഇന്ത്യയില്‍ ആര്‍ക്കെങ്കിലും എച്ച്‌ഐവി ബാധയുണ്ടെന്ന് മനസിലായാല്‍ അദ്ദേഹം അധാര്‍മ്മിക ജീവിതം നയിച്ച വ്യക്തിയാണെന്നാണ് സമൂഹം വിധിക്കുന്നത്. സമൂഹം ഇന്നും വിലക്ക് കല്‍പ്പിച്ചിരിക്കുന്ന രോഗമാണിത്. ഈ രോഗം ബാധിച്ചവര്‍ സാമൂഹികമായി ഒറ്റപ്പെടല്‍ നേരിടുന്നു. പലര്‍ക്കും ജോലി പോലും നഷ്ടപ്പെടുകയും ഡിപ്രഷന് അടിമയായി തീരുകയും ചെയ്യുന്നു,’ റാം പറഞ്ഞു.

റാമിനെപ്പോലുള്ള നിരവധി എച്ച്‌ഐവി ബാധിതര്‍ക്ക് പിന്തുണയുമായാണ് കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തി ല്‍ സമൂഹാധിഷ്ഠിത പുനരധിവാസപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ചേരികളില്‍ താമസിക്കുന്ന എച്ച്‌ഐവി ബാധിതകര്‍ക്ക് ആരോഗ്യപരിരക്ഷയോടൊപ്പം മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കുന്ന പദ്ധതിക്കാണ് കാരിത്താസ് ഇപ്പോള്‍ രൂപം കൊടുത്തിരിക്കുന്നതെന്ന് കാരിത്താസ് വക്താവ് അഞ്ചന്‍ ബാഗ് പറഞ്ഞു.

സാമൂഹികശ്രേണിയില്‍ ഏറ്റവും അടിത്തട്ടിലുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്ന് ഡല്‍ഹിയുടെ വടക്കുകഴിക്കന്‍ പ്രദേശത്ത് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കുമാര്‍ സൊഗോരിയ പറഞ്ഞു. രോഗബാധിതരായവര്‍ക്ക് നല്‍കുന്ന കൗണ്‍സലിംഗ് ശുശ്രൂഷയാണ് ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയെന്ന് കുമാര്‍ പറഞ്ഞു. മരണവിധിയായിട്ടാണ് രോഗികള്‍ ഈ രോഗത്തെ കാണുന്നത്. രോഗവുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ഒറ്റപ്പെടലും അപമാനവും പലപ്പോഴും രോഗികളെ മാനസിക അസ്വസ്ഥതകളിലേക്ക് നയിക്കുന്നു.

ഇതുവരെ പദ്ധതിയുടെ ഭാഗമായി 12,161 പേരെ ആന്റി റിട്രോവൈറല്‍ മരുന്നിനായി ഗവണ്‍മെന്റ് ആശുപത്രികളിലേക്ക് അയച്ചു. 140 പേര്‍ക്ക് വൊക്കേഷണല്‍ പരിശീലനം നല്‍കി. അവരില്‍ പലര്‍ക്കും ജോലി ലഭിച്ചു. മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കുന്ന ഒരു രോഗിക്ക് സാധാരണ ജീവിതം സാധ്യമാണെന്ന് സാമൂഹിക പ്രവര്‍ത്തകരും ആരോഗ്യരംഗത്തെ പ്രവര്‍ത്തകരും വ്യക്തമാക്കുന്നു. 2017 ലെ കണക്കനുസരിച്ച് 21.4 ലക്ഷം ഏയ്ഡ്‌സ് രോഗികളാണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?