Follow Us On

29

March

2024

Friday

ഞായറാഴ്ചയാചരണം ഫലവത്താക്കണം; കായികപരിശീലനങ്ങൾ റദ്ദുചെയ്ത് ഡിട്രോയിറ്റ് അതിരൂപത

ഞായറാഴ്ചയാചരണം ഫലവത്താക്കണം; കായികപരിശീലനങ്ങൾ റദ്ദുചെയ്ത് ഡിട്രോയിറ്റ് അതിരൂപത

ഡിട്രോയിറ്റ്: ഞായറാഴ്ചയാചരണം ഫലപ്രദമാക്കാൻ തയ്യാറെടുത്ത് യുഎസിലെ ഡിട്രോയിറ്റ് അതിരൂപത. ഞായറാഴ്ചദിവസം പൂർണ്ണമായും ആരാധനയ്ക്കും കുടുംബത്തിനും വിശ്രമത്തിനുമായി മാറ്റിവെയ്ക്കാനാണ് ഡിട്രോയിറ്റിലെ കത്തോലിക്കാ ദൈവാലയങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച ദിവസത്തെ എല്ലാ കായിക പരിശീലനങ്ങളും പരിപാടികളും റദ്ദുചെയ്യണമെന്ന് ഡിട്രോയിറ്റ് അതിരൂപത ബിഷപ്പ് അലൻ എച്ച് വിഗ്നെറൺ കായികസംഘടനകൾക്ക് നിർദ്ദേശം നൽകി.

ഞായറാഴ്ചദിവസം പരമാവധി പ്രാർത്ഥനയിലായിരിക്കാനും ബൈബിൾ വിചിന്തനങ്ങൾ നടത്താനും വ്യക്തിപരമായ പ്രാർത്ഥനകൾ നടത്താനും കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കാനും പരസ്പരം വിശ്വാസം പങ്കുവെയ്ക്കാനും വേണ്ടിയുള്ളതാണ്. വർഷങ്ങൾക്കുമുമ്പ് സഭ ഇത്തരത്തിൽ ഞായറാഴ്ച ആചരിച്ചിരുന്നുവെങ്കിലും പിന്നീട് ഒക്കെ നഷ്ടമാവുകയായിരുന്നു. എന്നാൽ ഞായറാഴ്ച ആചരണത്തെ പഴയ പ്രൗഡിയിലേക്കും ആചരണത്തിലേയ്ക്കും തിരിച്ചുകൊണ്ടുവരാനാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കായികവിദ്യാർത്ഥികളുടെ പരിശീലനപരിപാടികകൾ തിങ്കൾ മുതൽ ശനിവരെയെന്നുള്ള തരത്തിൽ ക്രമീകരിക്കുമെന്ന് അതിരൂപതയിലെ കാത്തലിക്ക് ഹൈ സ്‌കൂൾ ലീഗ്, കാത്തലിക്ക് യൂത്ത് ഓർഗനൈസേഷൻ എന്നീ കായിക പരിശീലന സംഘടനകൾ ഇതിനോടകം അറിയിച്ചിച്ചുണ്ട്. ഞായറാഴ്ച ആരാധനകൾ മുടക്കാതെ തന്നെ വിദ്യാർത്ഥികൾക്ക് തുടർച്ചയായ പരിശീലനം സജ്ജീകരിക്കുമെന്നും സംഘടനകൾ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?