Follow Us On

28

March

2024

Thursday

കാര്‍വാര്‍ ബിഷപ് ബെല്‍ഗാം രൂപതാധ്യക്ഷനായി നിയമിതനായി

കാര്‍വാര്‍ ബിഷപ്  ബെല്‍ഗാം  രൂപതാധ്യക്ഷനായി  നിയമിതനായി

ന്യൂദല്‍ഹി: ബെല്‍ഗാം രൂപതയക്ക് പുതിയ അദ്ധ്യക്ഷന്‍. കാര്‍വാര്‍ രൂപത ബിഷപ്പായിരുന്ന ഡെരക് ഫെര്‍ണാണ്ടസിനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബെല്‍ഗാം രൂപതയുടെ അധ്യക്ഷനായി നിയമിച്ചത്. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ ബെല്‍ഗാം രൂപതാധ്യക്ഷനായിരുന്ന ബിഷപ് പീറ്റര്‍ മക്കാടോയെ ബംഗളൂരു അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിച്ചതിനെ തുടര്‍ന്ന് ബെല്‍ഗാം രൂപതാധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

1954 ല്‍ കര്‍ണാടകയിലെ സിര്‍സിയിയിലായിരുന്നു ബിഷപ് ഫെര്‍ണാണ്ടസ് ജനിച്ചത്. ബെല്‍ഗാം രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചത് 1979 ലായിരുന്നു. തുടര്‍ന്ന് റോമിലെ ഉര്‍ബാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1991 മുതല്‍ 2002 വരെ ബെല്‍ഗാം രൂപതയുടെ ചാന്‍സലറും പ്രൊകുറേറ്ററുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാര്‍വാര്‍ ബിഷപ്പായി 2007- ലാണ് മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചത്. ഗോവ അതിരൂപതയുടെ കീഴില്‍ ബെല്‍ഗാം രൂപത സ്ഥാപിച്ചത് 1963-ലായിരുന്നു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?