Follow Us On

05

December

2023

Tuesday

പിന്‍മഴ പെയ്യട്ടെ…

പിന്‍മഴ പെയ്യട്ടെ…

വളരെ പ്രശസ്തമായൊരു ഗാനമാണ് ‘പന്തക്കുസ്താ നാളില്‍ മുന്‍ മഴ പെയ്യിച്ച പരമപിതാവേ പിന്‍മഴ നല്‍കൂ’ എന്നത്. വര്‍ഷകാലത്ത് ധാരാളം മഴപെയ്യുമെന്ന് നമുക്കറിയാം. എന്നാല്‍ മഴക്കാലമെല്ലാം കഴിഞ്ഞ് വേനല്‍ക്കാലത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇടയ്ക്ക് വേനല്‍ മഴകളും ഉണ്ടാകാറുണ്ട്. കൊടും വേനലില്‍ പെയ്യുന്ന മഴ മണ്ണിനും മനുഷ്യനും കുളിര്‍മ നല്‍കും. വേനല്‍മഴ പെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? നമ്മുടെ ദാഹവും പരവേശവുമെല്ലാം മാറും.

വറ്റിവരണ്ട കിണറുകളില്‍ ജലമെത്തും, വാടിപ്പോയ ചെടികളെല്ലാം തളിരിടും, വരണ്ട മണ്ണില്‍ ഒളിച്ചിരുന്ന വിത്തുകള്‍ പൊട്ടിമുളച്ച് വളരാന്‍ തുടങ്ങും.. ഇതെല്ലാം വേനല്‍ മഴയിലൂടെ സംഭവിക്കുന്നതാണ്. ഇതുപോലെ പരിശുദ്ധാത്മാവ് എന്ന വേനല്‍മഴ വ്യക്തികളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ അവരിലോരോരുത്തരിലും സമൂഹത്തിലും മാറ്റം ഉണ്ടാകും.

അതുവരെ ഉണ്ടായിരുന്ന വരണ്ടുണങ്ങിയ അവസ്ഥ മാറും, ജീവിതം കുളിര്‍മയുള്ളതാകും. അതുകൊണ്ട് നമ്മുടെ വളര്‍ച്ച മുരടിച്ച അവസ്ഥയ്ക്കും തളര്‍ച്ചയ്ക്കുമുള്ള ഏകപരിഹാരം ഒരു പുതിയ മഴ -പരിശുദ്ധാത്മാവിന്റെ പുത്തന്‍മഴ- ഉണ്ടാവുക എന്നതാണ്. ആദ്യ നൂറ്റാണ്ടില്‍ പെയ്ത മുന്‍മഴ പോലെ ഈ അവസാന കാലഘട്ടത്തിലും ഒരു പിന്‍മഴ നമുക്കാവശ്യമാണ്. പുതിയൊരു പെന്തക്കുസ്ത ആവശ്യമാണ്. വരണ്ടുണങ്ങിപ്പോയതും നന്മ വറ്റിയതുമായ ജീവിതങ്ങള്‍ വീണ്ടും തഴച്ചുവളരാന്‍ നമുക്കിന്നൊരു ഒരു മഴ ആവശ്യമാണ്. അതിനാല്‍ നമുക്കും പ്രാര്‍ഥിക്കാം, ഒരു പിന്‍മഴയെ ഞങ്ങള്‍ക്കായി അയക്കണമേ എന്ന്…

ബെന്നി പുന്നത്തറ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?