Follow Us On

22

July

2019

Monday

‘കുരിശ് ഇഷ്ടമല്ലെങ്കിൽ, അങ്ങോട്ട് നോക്കണ്ടന്നേ’: നിരിശ്വരവാദികളെ മുട്ടുകുത്തിച്ച് വിശ്വാസികൾ!

ഉയർന്നുതന്നെ നിൽക്കും ടെക്‌സാസ് കോർട്ട്ഹൗസിലെ കുരിശടയാളങ്ങൾ

‘കുരിശ് ഇഷ്ടമല്ലെങ്കിൽ, അങ്ങോട്ട് നോക്കണ്ടന്നേ’: നിരിശ്വരവാദികളെ മുട്ടുകുത്തിച്ച് വിശ്വാസികൾ!

ടെക്‌സാസ്: കോർട്ട്ഹൗസിൽ സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യണമെന്ന് നിരീശ്വരവാദികൾ. എന്തു വിലകൊടുക്കേണ്ടിവന്നാലും അതിന് സമ്മതിക്കല്ലെന്ന് പ്രദേശത്തെ വിശ്വാസീസമൂഹം. സംഭവബഹുലമായ നീക്കങ്ങൾക്കൊടുവിൽ വിശ്വാസികൾക്ക് വിജയം. അതും അവർ ഒറ്റക്കെട്ടായി നടത്തിയ ഒരു ഡയലോഗിന്റെ ബലത്തിൽ: ‘കുരിശു കാണുന്നത് ഇഷ്ടമല്ലെങ്കിൽ, നിങ്ങൾക്ക് അങ്ങോട്ട് നോക്കേണ്ടന്നേ!’

കുരിശുകൾ നീക്കം ചെയ്യാനുള്ള നിരീശ്വരവാദികളുടെ നീക്കത്തെ പ്രദേശവാസികൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയ സംഭവത്തിന് സാക്ഷിയായത് ടെക്‌സസിലെ സാൻ ജസിന്തോ കൗണ്ടിയാണ്. ചരിത്രമുറങ്ങുന്ന ടെക്‌സാസ് കോർട്ട്ഹൗസിന്റെ മുകളിലെ ജനാലകളിൽ സ്ഥാപിച്ചിരിക്കുന്ന അഞ്ച് കുരിശുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിസ്‌കോൻസിൻ ആസ്ഥാനമായുള്ള നിരീശ്വരവാദി സംഘടനയായ ‘ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ’ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ ആരംഭം.

അവിടെ കുരിശുകൾ സ്ഥാപിച്ചിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്, ക്രിസ്തുമതത്തോടുള്ള ഭരണകൂടത്തിന്റെ അനുഭാവത്തിന്റെ അടയാളമാണിത് എന്നിവയായിരുന്നു അവരുടെ ആരോപണം. എന്നാൽ, കൗണ്ടി കമ്മീഷണേഴ്‌സ് കോടതി നടത്തിയ ഹിതപരിശോധനയിൽ, ഈ കുരിശുകൾ നീക്കണമെന്ന ആവശ്യം പ്രദേശവാസികൾ തള്ളിക്കളയുകയായിരുന്നു.

മൂന്ന് മണിക്കൂർ നീണ്ട വോട്ടെടുപ്പിൽ ഏതാണ്ട് 600ൽപ്പരം പേർ പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ. അതിൽ ഭൂരിഭാഗം പ്രദേശവാസികളും ഈ പരാതിക്കെതിരെ ഒന്നിക്കുകയായിരുന്നു. നിങ്ങൾക്കിത് ഇഷ്ടമല്ലെങ്കിൽ അങ്ങോട്ട് നോക്കണ്ട എന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. അവസാനം ഈ കുരിശുകൾ ആർക്കും യാതൊരു ഉപദ്രവവും ചെയ്യുന്നില്ലെന്ന നിഗമനത്തിലെത്തിച്ചേർന്നു കൗണ്ടി അധികാരികൾ.

പ്രദേശവാസികളുടെ ഈ വിജയത്തെ ഗോലിയാത്തിന്റെ മേലുള്ള ദാവീദിന്റെ വിജയത്തോടാണ് പ്രാദേശിക റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഡൈ്വൻ റൈറ്റ് വിശേഷിപ്പിച്ചത്. എത്ര ചെറിയ സമൂഹമാണെങ്കിലും ഒരുമിച്ചുനിന്നാൽ നമ്മുടെ കൈസ്തവ വിശ്വാസത്തെ ആക്രമിക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരെ പരാജയപ്പെടുത്താമെന്നും നമുക്ക് മതത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യമല്ല മറിച്ച് മതസ്വാതന്ത്ര്യമാണ് വേണ്ടതെന്നും റൈറ്റ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?