Follow Us On

24

August

2019

Saturday

യു.എസ് മുന്നറിയിപ്പിനും പുല്ലുവില; പ്രോ ലൈഫ് പരസ്യത്തിന് ഫേസ്ബുക്കിൽ വീണ്ടും വിലക്ക്

യു.എസ് മുന്നറിയിപ്പിനും പുല്ലുവില; പ്രോ ലൈഫ് പരസ്യത്തിന് ഫേസ്ബുക്കിൽ വീണ്ടും വിലക്ക്

ഡബ്ലിൻ: പക്ഷപാദപരമായി പോസ്റ്റുകൾ നീക്കം ചെയ്യുകയും വിലക്കുകയും ചെയ്യുന്ന സാമൂഹ്യമാധ്യമങ്ങൾക്കെതിരെ നടപടി കൈക്കൊള്ളുമെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് വന്നിട്ടും നിലപാട് മാറ്റാതെ ഫേസ്ബുക്ക്. അയർലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രോ ലൈഫ് മിനിസ്ട്രി പോസ്റ്റ് ചെയ്ത പരസ്യം ഫേസ്ബുക്ക് നീക്കിയതാണ് ഏറ്റവും പുതിയ സംഭവം.

പ്രോ ലൈഫ് കാമ്പയിനുമായി ബന്ധപ്പെട്ട് ‘അയോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജ്യൻ അൻഡ് സൊസൈറ്റി’ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ജീവനുള്ള ഭ്രൂണത്തിന്റെ ചിത്രമാണ് നീക്കം ചെയ്തത്. പ്രസ്തുത ചിത്രം ‘ഗ്രാഫിക് വയലന്റാ’ണെന്ന് ആരോപിച്ചാണ് ഫേസ്ബുക്കിന്റെ നടപടി. എന്നാൽ, യൂറോപ്യൻ പാർലമെന്റ് അപ്‌ലോഡ് ചെയ്ത ‘ചൂസ് യുവർ ലൈഫ്’ എന്ന വീഡിയോയുടെ ആരംഭത്തിലും ഇതേ ചിത്രമാണ് എന്നതാണ് കൗതുകകരം.

പ്രോ ലൈഫിന് എതിരായി പ്രവർത്തിക്കുന്നവർ സമാനമായ ചിത്രം പങ്കുവെക്കുന്നതിൽ ഫേയ്സ്ബുക്കിന് പരാതിയില്ലേ എന്ന ‘അയോണ’യുടെ അധികൃതർ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല ഫേസ്ബുക്ക്. അപ്പോൾ പോസ്റ്റ് ചെയ്ത ചിത്രമല്ല, ചിത്രത്തിന് പിന്നിലെ സന്ദേശമാണ് ഇങ്ങനെയൊരു നീക്കം നടത്താൻ ഫേസ്ബുക്കിനെ പ്രകോപിപ്പിച്ചതെന്നും പ്രോ ലൈഫിന്റെ പ്രവർത്തനലക്ഷ്യം വേണ്ടത്ര മനസിലാക്കാതെയാണ് നടപടിയെന്നും ‘അയോണ’കൂട്ടിച്ചേർത്തു.

മേയ് ഏഴുമുതൽ തുടക്കമിട്ട കാമ്പയിന്റെ ഭാഗമായാണ് 11 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന്റെ ചിത്രം ഫേയ്സ്ബുക്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിൽബോർഡുകളിലും പ്രദർശിപ്പിച്ചത്. രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ച് 12 ആഴ്ചവരെയുള്ള ഭ്രൂണത്തെ ഏതുകാരണത്താലും നശിപ്പിക്കാം എന്നതാണ് രാജ്യത്തെ നിലവിലുള്ള നിയമം. ഇതിനെതിരെയാണ് ‘എങ്കിലും നമ്മിലൊരാൾ’ എന്ന ടാഗോടെ കാമ്പയിൻ സംഘടിപ്പിക്കുകയും ഭ്രൂണത്തിന്റെ ചിത്രം അടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?