Follow Us On

19

April

2024

Friday

പ്രലോഭനങ്ങളെ ചെറുക്കാം: കർതൃപ്രാർത്ഥനയുടെ ശക്തി ഓർമിപ്പിച്ച് പാപ്പ

പ്രലോഭനങ്ങളെ ചെറുക്കാം: കർതൃപ്രാർത്ഥനയുടെ ശക്തി ഓർമിപ്പിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ ശക്തിയുള്ളതാണ് കർതൃപ്രാർത്ഥനയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസ്തു പ~ിപ്പിച്ച ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയിൽ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ എന്നതിനൊപ്പം തിന്മയിൽനിന്ന് രക്ഷിക്കണമേയെന്ന് നാം അപേക്ഷിക്കുന്നത് വലിയ ശക്തി പകരുന്നതാണെന്നും പാപ്പ പറഞ്ഞു. പൊതുസന്ദർശനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവേ, കർതൃ പ്രാർത്ഥനയുടെ പ്രാധാന്യവും സത്തയും വ്യക്തമാക്കുകയായിരുന്നു പാപ്പ.

ജീവിതത്തിൽ തിന്മയുടെ സാന്നിധ്യവും വെല്ലുവിളികളും സുനിശ്ചിതമാണ്. മിക്കതും രഹസ്യസ്വഭാവമുള്ള തിന്മകളുമാണ്. പലപ്പോഴും അവയൊക്കെ ദൈവകരുണയേക്കാൾ മൂർച്ചയേറിയതുമാണ്. അതേസമയം പ്രാർത്ഥിക്കുന്ന ഏതൊരു മനുഷ്യനും തിന്മയെ തിരിച്ചറിയാനും പ്രലോഭനങ്ങളിൽ ഉൾപ്പെടുമ്പോൾ അവയെ അതിജീവിക്കാനും സാധിക്കും. ഇത്തരം അവസരങ്ങളിൽ തിന്മയുടെ ശക്തികളെ ചെറുത്തുനിൽക്കുന്നതിന് പ്രാർത്ഥന ഇമ്പമാർന്ന സംഗീതംപോലെ ഓരോരുത്തരിലും നിറയുകയും ചെയ്യും.

‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനയിൽ അവസാനത്തെ അപേക്ഷ എന്നത് തിന്മയെ വലിച്ചെറിയുന്നതാണ്. നിർദോഷമായ വേദനകളുടെയും അടിമത്വത്തിന്റെയും മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെടുന്നതിന്റെയും നിഷ്‌കളങ്കരായ കുട്ടികളുടെയുമൊക്കെ നിലവിളിയാണത്. മനുഷ്യന്റെ ഇത്തരം ഓരോ അനുഭവങ്ങളും ഹൃദയത്തിൽ സമർദം ചെലുത്തുകയും ഒടുവിൽ അത് യേശു പ~ിപ്പിച്ച ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയായി മാറുകയും ചെയ്യും.കർതൃപ്രാർത്ഥന ഒരിക്കലും നമ്മുടെ നേർക്ക് കണ്ണടക്കില്ലെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?