Follow Us On

05

December

2023

Tuesday

ഇന്നും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ്

ഇന്നും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ് നിറയുന്നതിനുമുമ്പും നിറഞ്ഞതിനുശേഷവും മനുഷ്യരുടെ ജീവിതത്തില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ട്. പരിശുദ്ധാത്മാവ് നിറഞ്ഞ ദാവീദ്, സാവൂള്‍, ഏലിയാ, ഏലീശാ ഇവരൊക്കെ വന്‍കാര്യങ്ങള്‍ ചെയ്തു. മുന്‍കോപിയായിരുന്ന മോശയില്‍ ദൈവികശക്തി നിറഞ്ഞപ്പോള്‍ മോശ സൗമ്യതയുള്ള ആളായി.

പരിശുദ്ധാത്മാവ് നിറഞ്ഞ സാവൂള്‍ പ്രവചിക്കാന്‍ തുടങ്ങി. സാംസണിലേക്ക് ദൈവശക്തി നിറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും ബലവാനായി. പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ് നിറഞ്ഞ അപ്പസ്‌തോലന്മാര്‍ ആകെ മാറി. അവരുടെ ഭയവും നിരാശതയും കഴിവുകേടുകളും മാറി. അവര്‍ ആത്മാക്കളുടെ കൊയ്ത്ത് തുടങ്ങി.

പത്രോസിന്റെ ആദ്യപ്രസംഗത്തിലൂടെ വിശ്വാസത്തിലേക്ക് വന്ന മൂവായിരത്തോളം ആളുകളില്‍ തുടങ്ങിയതാണ് ഈ കൊയ്ത്തുത്സവം. കരിസ്മാറ്റിക് നവീകരണം ആരംഭിച്ചതിനുശേഷം സഭയില്‍ പരിശുദ്ധാത്മാവ് നല്‍കിയ ഉണര്‍വ് അത്ഭുതകരമാണ്. മാനസാന്തരങ്ങള്‍, ആത്മീയ വളര്‍ച്ച, വരദാനങ്ങളുടെ അഭിഷേകം ലഭിച്ച വ്യക്തികളുടെ എണ്ണത്തിലെ വര്‍ധനവ്, രോഗശാന്തികള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്തതാണ്.

പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ച വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആത്മാക്കളെ നേടാനാവുക. അങ്ങനെയുള്ളവര്‍ ഉള്ളപ്പോഴാണ് സഭയ്ക്ക് ആത്മീയ ഉണര്‍വ് ഉണ്ടാവുക. അതിനാല്‍ ആത്മാവ് നല്‍കുന്ന കരുത്ത് നമുക്കാവശ്യമാണ്. അതില്ലാതെ നമുക്കൊന്നും ചെയ്യാനാവില്ല. അതിനാല്‍ പുത്തന്‍ പന്തക്കുസ്താക്കായി നമുക്ക് ഇപ്പോള്‍തന്നെ പ്രാര്‍ഥിച്ചൊരുങ്ങാം.

ഫാ. ജോസഫ് വയലില്‍ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?