Follow Us On

13

November

2019

Wednesday

മാധ്യമവിലക്ക് ഏകാധിപത്യത്തിന്റെ ആദ്യഘട്ടം: ഫ്രാൻസിസ് പാപ്പ

മാധ്യമസ്വാതന്ത്യം: രാജ്യത്തിന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന സൂചിക

മാധ്യമവിലക്ക് ഏകാധിപത്യത്തിന്റെ ആദ്യഘട്ടം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: മാധ്യമസ്വാതന്ത്ര്യം ഒരു രാജ്യത്തിന്റെ ആരോഗ്യം വ്യക്തമാക്കുന്ന സൂചികയാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നതാണ് ഏകാധിപത്യത്തിന്റെ ആദ്യഘട്ടമെന്നും ഫ്രാൻസിസ് പാപ്പ. ഇറ്റലിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമ പ്രവർത്തകരുടെ സംഘടനയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ.

‘മാധ്യമപ്രവർത്തകരുടെ ജോലി, സഭയിലുള്ള മുറിവുകളിൽ അവർ കൈവെക്കുമ്പോൾ പോലും താനും സഭയും ആദരിക്കുന്നു. നിങ്ങൾ ക്രിസ്ത്യാനികളാണെങ്കിലും അല്ലെങ്കിലും സഭ നിങ്ങളുടെ കൂടെ നിങ്ങളുടെ ജോലിയെ മതിപ്പോടെ കാണുകയും മാധ്യമ സ്വാതന്ത്ര്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു,’ 31 വർഷംമുമ്പ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ച് ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.

പീഡിപ്പിക്കപ്പെടുന്നവർ, തിരസ്‌കൃതർ, വിവേചനത്തിന് ഇരകളാകുന്നവർ തുടങ്ങിയവരുടെ പക്ഷത്താണ് മാധ്യമപ്രവർത്തകർ നിൽക്കേണ്ടത്. വ്യാജ വാർത്തകൾ തിരസ്‌കരിക്കണം. മാധ്യമ പ്രവർത്തകർക്ക് അവശ്യംവേണ്ട ഗുണമാണു വിനയം. എല്ലാം അറിയാമെന്ന ധാരണയോടെ പ്രവർത്തിക്കുന്നത് സത്യം കണ്ടെത്താനുള്ള അന്വേഷണത്തെ തടസപ്പെടുത്തും. വാർത്താ പ്രാധാന്യം നഷ്ടപ്പെട്ടാലും ഇരകളെ മറക്കരുത്. എളിമയുള്ള മാധ്യമപ്രവർത്തകർ മോശക്കാരല്ല.

ഇന്നത്തെ സാമൂഹിക മാധ്യമങ്ങൾ പ്രയോഗിക്കുന്ന അക്രമാസക്തമായ വാക്കുകളിൽ തെറ്റുപറ്റിയാൽ മാധ്യമങ്ങളിൽ ഒരു തിരുത്തൽ നടത്തിയാൽ മതിയാകും. എന്നാൽ മുറിപ്പെട്ട മനുഷ്യന്റെ അന്തസ് തിരിച്ചുകൊടുക്കാൻ അതിന് കഴിയാതെ വരും. അതിനാൽ മാധ്യമപ്രവർത്തകൻ മുൻവിധികളിൽ നിന്ന് സ്വതന്ത്രരാകണം.അതിനുവേണ്ട ഏറ്റവും വലിയ ഗുണമാണ് ധൈര്യം.

മ്യാൻമറിൽനിന്ന് പലായനം ചെയ്ത രോഹിംഗ്യകൾ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണെങ്കിലും വാർത്തകളിൽ ഇടംപിടിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, മാധ്യമപ്രവർത്തനത്തിനിടെ ജീവൻവെടിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ജനിക്കുന്നതിനു മുമ്പും ജനിച്ചയുടനെയും പട്ടിണിയാലും ആരോഗ്യസംരക്ഷണം ഇല്ലാതെയും യുദ്ധത്താലും നശിപ്പിക്കപ്പെടുന്ന ജീവനെക്കുറിച്ചും കുട്ടിപട്ടാളക്കാരുടെയും പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെയും മറ്റും അനുഭവങ്ങൾ ഞങ്ങളെ അറിയിക്കാൻ മാധ്യമപ്രവർത്തകർ ചെയ്യുന്ന സേവനത്തിന് പാപ്പ നന്ദി അർപ്പിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?