ലൂക്കാ സുവിശേഷം ഒന്നാം അധ്യായം 35-ാം തിരുവചനം ‘പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.’ ഗബ്രിയേല്‍ മാലാഖ പരിശുദ്ധ മറിയത്തോട് പറഞ്ഞ അത്ഭുതവചസുകളാണിത്. യഥാര്‍ത്ഥത്തിലിത് രക്ഷയുടെ ആരംഭ വചസുകളാണ്. പുരുഷ സംസര്‍ഗമില്ലാതെ ഒരു കുഞ്ഞിന് എങ്ങനെ ജന്മം നല്‍കാന്‍ കഴിയും എന്ന സംശയം പരിശുദ്ധ അമ്മ മാലാഖയോട് ഉന്നയിക്കുമ്പോള്‍ ഇതിന് സ്വര്‍ഗം നല്‍കുന്ന മറുപടിയാണിത്.
‘പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.’ എന്ന കര്‍ത്താവിന്റെ ശക്തമായ വചനം. മാനുഷികമായി നോക്കിയാല്‍ വിശദീകരണങ്ങളില്ലാത്ത, ഉത്തരം കൃത്യമായി തരാന്‍ പോലും സാധിക്കാത്ത ഒരു സംഭവം. കന്യക പുരുഷസംസര്‍ഗമില്ലാതെ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്ന അദ്ഭുതം ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കും അപ്പുറത്താണ്. ഈ മഹാസംഭവം നടക്കുന്നത് പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരുമ്പോഴാണ്.അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കുമ്പോഴാണ്.
സംഭവ്യമല്ലാത്തത്, അസാധ്യമെന്ന് ലോകം കരുതുന്നത്, സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്നത് സാധിച്ച് തരാന്‍ കഴിയുന്ന പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. എല്ലാ പരാജയങ്ങളിലും എല്ലാ ബലഹീനതകളിലും പ്രവര്‍ത്തിക്കുന്ന ആ ആത്മാവിനുവേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവികശക്തി നിറയാന്‍ ആത്മാവിന്റെ അഭിഷേകത്തിനുവേണ്ടി നമുക്ക് ഒരുമയോടെ കാത്തിരിക്കാം.
ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍
Leave a Comment
Your email address will not be published. Required fields are marked with *