Follow Us On

02

December

2023

Saturday

റോമിലെ പ്രോലൈഫ് റാലിയുടെ ശ്രദ്ധാകേന്ദ്രമായി വിശുദ്ധ ജിയന്നയുടെ മകൾ ഇമ്മാനുവേല

റോമിലെ പ്രോലൈഫ് റാലിയുടെ ശ്രദ്ധാകേന്ദ്രമായി വിശുദ്ധ ജിയന്നയുടെ മകൾ ഇമ്മാനുവേല

റോം: കഴിഞ്ഞദിവസം ഇറ്റലിയിൽ നടന്ന പതിനായിരങ്ങൾ പങ്കെടുത്ത പ്രോലൈഫ് റാലിയുടെ ശ്രദ്ധാകേന്ദ്രം അമ്മമാരുടെയും, ഗർഭസ്ഥ ശിശുക്കളുടെയും, ഡോക്ടർമാരുടെയും സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ ജിയന്ന ബരേറ്റ മോളയുടെ മകൾ ഇമ്മാനുവേല മോളയായിരുന്നു. പീഡിയാട്രീഷൻ ആയിരുന്ന ജിയന്ന കാൻസർ രോഗം പിടിപെട്ടാണ് മരിക്കുന്നത്. നാലാമത്തെ കുട്ടിയായിരുന്ന ഇമ്മാനുവേല ഉദരത്തിലായിരിക്കുന്ന സമയത്താണ് ജീയന്നയുടെ ഉദരത്തിലൊരു മാരകമായ ട്യൂമർ കണ്ടെത്തുന്നത്. ഓരോ ജീവനും വലിയ വിലയുണ്ടെന്ന് മനസ്സിലാക്കിയിരുന്ന ജിയന്ന ഡോക്ടർമാരുടെ നിർദേശപ്രകാരം കുട്ടിയെ അബോഷൻ ചെയ്യാൻ തയ്യാറായില്ല.

കുട്ടിക്ക് ജന്മം നൽകിയാൽ തന്റെ തന്നെ ജീവന് ഭീഷണി ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും, ജിയന്ന കുട്ടിക്ക് ജന്മം നൽകി. ഓപ്പറേഷൻ വിജയകരമായി നടന്നു. എന്നാൽ ഇമ്മാനുവേല ജനിച്ച് കുറച്ചു ദിവസങ്ങൾക്കകം അമ്മയായിരുന്ന ജിയന്ന തന്റെ സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ഇമ്മാനുവേല ഇന്ന് ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന ഒരു അറിയപ്പെടുന്ന പ്രോലൈഫ് പ്രവർത്തക കൂടിയാണ്.

ഇമ്മാനുവേലയുടെ റോം റാലിയിലെ സാന്നിധ്യം പ്രോലൈഫ് റാലിക്കായി എത്തിയവർക്ക് വലിയൊരു പ്രചോദനമായി മാറി.അമേരിക്കൻ കർദിനാൾ റെയ്മണ്ട് ലിയോ ബുർക്കി, ഡച്ച് കർദ്ദിനാളായ വില്യം എജിക്ക്, ആർച്ച് ബിഷപ്പ് ലൂയിജി നെഗ്രി തുടങ്ങിയ പ്രമുഖർ പ്രോലൈഫ് റാലിക്ക് നേതൃത്വം നൽകാനായി എത്തിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?