ഇന്ന് സഭ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണെന്ന് നമുക്കറിയാം. സഭ ഇക്കാല ത്ത് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമാണ് പരിശുദ്ധാത്മാവ് സഭയ്ക്ക് നല്‍കുന്ന പുതിയ പന്തക്കുസ്ത. സഭയക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് പന്തക്കുസ്തയുടെ ശക്തിയാണ്. വിശുദ്ധനായ പോള്‍ ആറാമന്‍ മാര്‍പാപ്പ സഭയ്ക്ക് അനുഗൃഹീതനായൊരു മാര്‍പാപ്പയായിരുന്നു.
തന്റെ സഭാഭരണകാലത്ത് മാര്‍ പാപ്പ പലപ്പോഴും തന്നോടുതന്നെ ചോദിച്ച ഒരു പ്രധാന ചോദ്യമുണ്ടായിരുന്നു, ‘ഇന്ന് തിരുസഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് എന്താണ്?’ ഈ ചോദ്യത്തിന് പാപ്പ തന്നെ നല്‍കുന്ന മറുപടി ഇങ്ങനെയാണ്. ‘ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് പരിശുദ്ധാത്മാവ് നല്‍കുന്ന നിത്യമായ പന്തക്കുസ്തയാണ്.’ സഭ ഇന്ന് മുന്നോട്ട് പോകേണ്ടത് പന്തക്കുസ്തയുടെ ഈ ശക്തിയിലാണ്. സഭ കൂടുതല്‍ ശക്തിപ്പെടണമെങ്കില്‍ നമ്മളെന്താണ് ചെയ്യേണ്ടത്?
സക്കറിയാ പ്രവചനം ഒന്നാം അധ്യായം മൂന്നാം വചന ത്തില്‍ പരിശുദ്ധാത്മാവ് പ്രവാചകനിലൂടെ ജനത്തോട് പറയുകയാണ്,’നിങ്ങള്‍ എന്റെ സന്നിധിയിലേക്ക് മടങ്ങിവരുക…അപ്പോള്‍ ഞാനും നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരും..’പന്തക്കുസ്തയുടെ ശക്തിയില്‍ സഭ നിറയപ്പെടണമെങ്കില്‍ സഭാ മക്കളായ നമ്മളോരോരുത്തരും ഇതിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ട് അനുതപിച്ച് ദൈവസന്നിധിയിലേക്ക് തിരിച്ചുവരണം. അതിനായി പ്രാര്‍ഥിക്കാം.
സന്തോഷ് കരുമത്ര
Leave a Comment
Your email address will not be published. Required fields are marked with *