Follow Us On

25

August

2019

Sunday

ഭക്ഷണം പാഴാക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ദ്രോഹിയാണ്!

ഭക്ഷണത്തിന്റെ മൂല്യം തിരിച്ചറിയാത്തത് ദ്രോഹപ്രവൃത്തി: ഫ്രാൻസിസ് പാപ്പ

ഭക്ഷണം പാഴാക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ദ്രോഹിയാണ്!

വത്തിക്കാൻ സിറ്റി: പട്ടിണിക്കെതിരെ പ്രവർത്തിക്കുകയെന്നാൽ ഭക്ഷണം പാഴാക്കുന്നതിനെതിരായ യുദ്ധമാണെന്നും ഭക്ഷണത്തിന്റെ അമൂല്യത തിരിച്ചറിയാത്തത് ദ്രോഹപ്രവൃത്തിയാണെന്നും ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ സമ്മേളിച്ച, യൂറോപ്യൻ ഫുഡ് ബാങ്ക് ഫെഡറേഷന്റെ 30-ാം വാർഷിക സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു പാപ്പ.

പാഴാക്കുക എന്നാൽ വസ്തുക്കളോടും ഇല്ലാത്തവരോടും കാണിക്കുന്ന അലംഭാവമാണ്. യേശുനാഥൻ അപ്പം വിതരണം ചെയ്ത ശേഷം ബാക്കിയുള്ളത് ശേഖരിക്കാൻ ആവശ്യപ്പെട്ടു. അത് വിതരണം ചെയ്യാൻ വേണ്ടിയായിരുന്നു. ഭക്ഷണം വലിച്ചെറിയുക മനുഷ്യരെ വലിച്ചെറിയലാണ്. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അർപ്പിക്കുകയും ചെയ്തു പാപ്പ.

നിങ്ങൾ ചെയ്യുന്ന ശുശ്രൂഷ ഒരു ഉപകാരം നൽകൽ മാത്രമല്ല സ്വാതന്ത്ര്യത്തിലേക്കുള്ള തുടക്കത്തിന്റെ പ്രകടമായ അടയാളമാണ്. അവരിലേക്ക് നോക്കുമ്പോൾ ഒത്തിരി പേരുടെ നിശബ്ദമായ നിസ്വാർത്ഥ സമർപ്പണം അറിയുന്നുണ്ട്. പലപ്പോഴും മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ അവരെ കുറിച്ച് സംസാരിക്കാനാണ് എളുപ്പമെന്ന് പറഞ്ഞ പാപ്പാ,പക്ഷേ നൽകുന്നതിലാണ് കാര്യമിരിക്കുന്നതെന്നും പാപ്പ പറഞ്ഞു.

അവർ വാക്കുകൾ കൊണ്ടല്ല ജീവിതം കൊണ്ടാണ് ഇടപെടുന്നത്. കാരണം ഭക്ഷണം പാഴാക്കുന്നതിനെതിരെയുള്ള അവരുടെ പ്രവർത്തനങ്ങൾ, മരങ്ങൾ മാലിന്യം ശ്വസിച്ചു പ്രാണവായു പുറപ്പെടുവിക്കുന്നത് സമാനമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?