Follow Us On

29

March

2024

Friday

ശാലോം മാധ്യമ അവാര്‍ഡ് റവ.ഡോ. ഫ്രാന്‍സിസ് കാരക്കാട്ടിന്

ശാലോം മാധ്യമ അവാര്‍ഡ്  റവ.ഡോ. ഫ്രാന്‍സിസ് കാരക്കാട്ടിന്

ക്രൈസ്തവ എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ശാലോം മീഡിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മോണ്‍. സി.ജെ. വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡിന് റവ. ഡോ. ഫ്രാന്‍സിസ് കാരക്കാട്ട് എസ്.ഡി.ബി അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. നാമനിര്‍ദേശങ്ങളെയും പുസ്തകക്കുറിപ്പുകളെയും അടിസ്ഥാനമാക്കി ശാലോം പത്രാധിപസമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ശാലോം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പിന്നീട് അവാര്‍ഡ് സമ്മാനിക്കും.

താമരശേരി രൂപതയിലെ ചാപ്പന്‍തോട്ടം സെന്റ് ജോസഫ് ഇടവകയില്‍ല്‍ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ മകനായിട്ടാണ് ഫാ. ഫ്രാന്‍സിസ് കാരക്കാട്ടിന്റെ ജനനം. സ്‌കൂള്‍ പഠനത്തിന് ശേഷം സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന് 2000 ഡിസംബര്‍ 30ന് വൈദികനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്ല്‍ബി.എ ഇംഗ്ലീഷ് സാഹിത്യത്തില്‍ല്‍ഒന്നാം റാങ്ക്‌നേടി. തുടര്‍ന്ന് മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി. ജേണലിസത്തില്‍ യുജിസി നെറ്റ് യോഗ്യത.

ദ ഹിന്ദു പത്രത്തിലും പിറ്റിഐ ന്യൂസ് ഏജന്‍സിയിലും പത്രപ്രവര്‍ത്തന പരിചയം. രണ്ടുതവണ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ല്‍ജേണലിസം മാസ് കമ്മ്യൂണിക്കേഷന്‍ ബോര്‍ഡ് ഓഫ് ചെയര്‍മാനായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹം ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പ്രിന്‍സിപ്പലായും ബിരുദാനന്തര ബിരുദ ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായും ഡോണ്‍ ബോസ്‌കോ മാഗസിന്റെ ചീഫ് എഡിറ്റര്‍ എന്ന നിലയിലും സേവനമനുഷ്ഠിക്കുന്നു. തികഞ്ഞ വാഗ്മിയും എഴുത്തുകാരനുമായ റവ.ഡോ. കാരക്കാട്ട് ഇരുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?