Follow Us On

29

March

2024

Friday

കൃപ നിറയാനായി പ്രാര്‍ത്ഥിക്കാം

കൃപ നിറയാനായി പ്രാര്‍ത്ഥിക്കാം

പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വന്ന്കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കുമെന്ന് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നു. (1.8) ജറുസലേമിലും യൂദയായിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെ നിങ്ങളെനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും.

പന്തക്കുസ്ത എന്നാണുണ്ടായത്? കൃത്യമായി പറഞ്ഞാല്‍ യേശു കുരിശില്‍ മരിച്ച സമയത്തായിരുന്നു അത്. പടയാളികളിലൊരാള്‍ അവിടുത്തെ മാറിടത്തിലേക്ക് കുന്തം കൊണ്ട് കുത്തുമ്പോള്‍ അവിടെനിന്നും ചോരയും വെള്ളവും ഒഴുകി ലോകത്തിലേക്ക് വീണു. അതാണ് പടയാളിയുടെ കണ്ണിലേക്കും ഇറ്റുവീഴുന്നത്. ആ സമയത്ത് പ്രകൃതിയോടൊപ്പം മനുഷ്യരിലും ഒരുപാട് മാറ്റങ്ങള്‍ കാണാം. ശതാധിപന്‍ വിളിച്ചുപറയുകയാണ്, അവന്‍ സത്യമായും ദൈവപുത്രനാണെന്ന്. പടയാളികള്‍ വിളിച്ചു പറയുകയാണ് അവന്‍ സത്യമായും ദൈവപുത്രനാണെന്ന്.

അതെ ആ സമയത്താണ് പരിശുദ്ധാത്മാവ് ഈ പ്രപഞ്ചം മുഴുവന്‍ വര്‍ഷിക്കപ്പെടുന്നത്. യോഹന്നാന്‍ 3.34ല്‍ നാം വായിക്കുന്നു, ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്. കുരിശില്‍ വച്ച് തന്റെ ആത്മാവിനെ ലോകം മുഴുവനിലേക്കും ഈശോ അളവില്ലാതെ വര്‍ഷിച്ചു.നമ്മളെ മൂടിയിരിക്കുന്ന ബന്ധനങ്ങള്‍ അഴിക്കുന്നതിന്, അശുദ്ധി വിട്ടുപോകുന്നതിന്, പൈശാചിക ശക്തി വിട്ടുപോകുന്നതിന്…

അതിനാല്‍ പരിശുദ്ധാത്മശക്തി നിറയാന്‍ ഈ പന്തക്കുസ്താ നാളില്‍ നാം പ്രാര്‍ഥിക്കണം. ഈ കാലഘട്ടത്തില്‍ ശക്തിയോടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനായി.. ആത്മാവ് നല്‍കുന്ന കൃപകള്‍ക്കനുസരണം ജീവിതം ക്രമീകരിക്കപ്പെടുന്നതിനായി…

ഫാ. ഡൊമിനിക് വാളന്മനാല്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?