Follow Us On

17

June

2019

Monday

ആത്മാഭിഷേകം മഴയായി പെയ്ത ‘അഭിഷേകാഗ്‌നി ലീഡേഴ്‌സ്’ കോണ്‍ഫറന്‍സ്

ആത്മാഭിഷേകം മഴയായി പെയ്ത ‘അഭിഷേകാഗ്‌നി  ലീഡേഴ്‌സ്’ കോണ്‍ഫറന്‍സ്

സുവിശേഷവത്ക്കരണത്തോടൊപ്പം പുനര്‍സുവിശേഷവത്ക്കരണവും നവസുവിശേഷവത്ക്കരണവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഷംഷാബാദ് രൂപതാധ്യ ക്ഷന്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന അഭിഷേകാഗ്‌നി ലീഡേഴ്‌സ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. ആത്മീയ ശുശ്രൂഷകരും ധ്യാനകേന്ദ്രങ്ങളുമൊന്നും പരസ്പരം മത്സരിക്കേണ്ടവരല്ലെന്നും ഒരു കുടുംബത്തിലെ അംഗങ്ങളെന്ന ബോധ്യത്തോടെ മുന്നോട്ട് പോകണമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

സ്‌നേഹത്തിന്റെ മൂന്ന് പ്രധാന കല്പനകളാണ് യേശു നല്കിയത്. ഒന്ന് ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ എന്ന അടിസ്ഥാന ക്രൈസ്തവ പ്രമാണം. രണ്ട്, ‘എന്റെ ഓര്‍മ്മക്കായ് നിങ്ങളിത് ചെയ്യുവിന്‍’ എന്ന കല്പനയോടെ വിശുദ്ധകുര്‍ബാനയുടെ സ്ഥാപനം. ‘നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കുവിന്‍’ എന്ന മൂന്നാമത്തെ കല്പന. ഇതുമൂന്നും സ്‌നേഹത്തോടെ നാം നിര്‍വ്വഹിക്കേണ്ടതുണ്ടെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഓര്‍മ്മിപ്പിച്ചു.

സാത്താന്റെ കോട്ടകള്‍ തകര്‍ക്കാനുള്ള പടക്കോപ്പുകള്‍ നിര്‍മ്മിക്കുന്ന ആയുധശാലകളാണ് ഓരോ ധ്യാന മന്ദിരങ്ങളെന്നും തന്റെ പൗരോഹിത്യത്തെയും വ്യക്തിത്വത്തെയും പരിശുദ്ധാത്മചൈതന്യമുള്ള ജീസസ് യൂത്ത് പോലെയുള്ള ചെറുപ്പക്കാരാണ് മാറ്റിമറിച്ചതെന്നും കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാനും പത്തനംതിട്ട രൂപതയുടെ നിയുക്ത മെത്രാനുമായ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് ചൂണ്ടിക്കാട്ടി.

എല്ലാ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയ സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ സാന്നിധ്യവും ആത്മീയ ശുശ്രൂഷകന്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന പാഠങ്ങള്‍ തന്റെ അനുഭവങ്ങളിലൂടെ പങ്കുവച്ച ബെന്നി പുന്നത്തറയുടെ പഠനങ്ങളുമെല്ലാം ലീഡേഴ്‌സ് കോണ്‍ഫറന്‍സിനെ വേറിട്ടതാക്കി. ഒരു ആത്മീയ ശുശ്രൂഷകന്‍ അഭിഷേക നദിയില്‍ മുങ്ങണമെന്ന് എസക്കിയേല്‍ പ്രവാചകനെ ഉദ്ധരിച്ച് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പങ്കുവച്ചു.
വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ദൈവരാജ്യത്തിന്റെ പ്രവാചക ശുശ്രൂഷ നിര്‍വ്വഹിക്കാനായി 1350തോളം ലീഡേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഫാ.ബിനോയ് കരിമരുതുങ്കല്‍ (സെഹിയോന്‍ ധ്യാനകേന്ദ്രം), സിസ്റ്റര്‍ എയ്മി ഇമ്മാനുവല്‍ (അഭിഷേകാഗ്‌നി സിസ്‌റ്റേഴ്‌സ് ഓഫ് ജീസ സ് ആന്റ് മേരി), സന്തോഷ് കരുമത്ര (ഷെക്കെയ്‌ന ടി.വി), സന്തോഷ്.ടി (ക്രിസ്റ്റീന്‍), ഫാ.ദേവമിത്ര, സാബു കാസര്‍ഗോഡ്, ഇടുക്കി തങ്കച്ചന്‍ എന്നിവരും വചനം പങ്കുവച്ചു. ദൈവരാജ്യ ശുശ്രൂഷകരും ഈ കാലഘട്ടത്തിലെ പ്രവാചകരും ഒരുമിച്ച സമ്മേളനം പരിശുദ്ധാത്മ അഭിഷേകത്തിന്റെ ദിനങ്ങളായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?