Follow Us On

25

August

2019

Sunday

മെഡ്ജുഗോറിയ തീര്‍ത്ഥാടനത്തിന് വത്തിക്കാന്‍ അനുമതി

മെഡ്ജുഗോറിയ തീര്‍ത്ഥാടനത്തിന്  വത്തിക്കാന്‍ അനുമതി

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളാല്‍ സുപ്രസിദ്ധമായ ബോസ്‌നിയയിലെ മെഡ്ജുഗോറിയയിലേക്കുള്ള തീര്‍ത്ഥാടനത്തിനു വത്തിക്കാന്റെ ഔദ്യോഗിക അനുമതി. പ്രത്യക്ഷീകരണങ്ങളുടെ ആധികാരികതയെക്കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്ന നിര്‍ദേശത്തോടെയാണ്, മെഡ്ജുഗോറിയിലേക്ക് തീര്‍ത്ഥാടനങ്ങള്‍ നയിക്കാനുള്ള അനുവാദം വൈദികര്‍ക്ക് വത്തിക്കാന്‍ നല്‍കിയത്.

തീര്‍ത്ഥാടനം നടത്താനുള്ള അനുമതി മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വത്തിക്കാന്റെ ഒദ്യോഗിക സ്ഥിരീകരണമല്ലെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങളും അന്വേഷണങ്ങളും നടത്തേണ്ടിയിരിക്കുന്നുവെന്നും വത്തിക്കാന്റെ ഔദ്യോഗിക വക്താവ് അലക്‌സാണ്ടര്‍ ഗിസോട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു.

1981ല്‍, പ്രദേശവാസികളായ ആറ് കുട്ടികള്‍ക്ക് മാതാവ് ദര്‍ശനം നല്‍കിയതുമുതല്‍ ഈ സ്ഥലം ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?