Follow Us On

25

August

2019

Sunday

കുടുംബത്തിലെ വിശുദ്ധി 2021 -ലെ ലോക കുടുംബസമ്മേളനത്തിന്റെ കേന്ദ്ര പ്രമേയം

കുടുംബത്തിലെ വിശുദ്ധി  2021  -ലെ ലോക കുടുംബസമ്മേളനത്തിന്റെ കേന്ദ്ര പ്രമേയം

വത്തിക്കാന്‍ സിറ്റി: ‘കുടുംബത്തിലെ സ്‌നേഹം: വിശുദ്ധിയിലേക്കുള്ള വിളിയും പാതയും’ എന്ന പ്രമേയത്തെ ആസ്പദമാക്കി 2021 ജൂണ്‍ 23 മുതല്‍ 27 വരെ റോമില്‍ ലോക കുടുംബസമ്മേളനം (വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ്) നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഈ പ്രമേയം തിരഞ്ഞെടുത്തതെന്ന് അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ കുറിപ്പില്‍ പറയുന്നു.

വിശുദ്ധിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക ആഹ്വാനമായ ‘ആനന്ദിച്ചാഹ്ലാദിക്കുക’യുടെ വെളിച്ചത്തില്‍ കുടുംബത്തെക്കുറിച്ചുള്ള അപ്പസ്‌തോലിക ആഹ്വാനമായ ‘സ്‌നേഹത്തിന്റെ സന്തോഷ’ ത്തിന്റെ പുനര്‍വായന ലോക കുടുംബസമ്മേളനം ലക്ഷ്യമിടുന്നതായി കുറിപ്പില്‍ വ്യക്തമാക്കി. ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹവും കുടുംബത്തിലെ സ്‌നേഹവും ഒരുമിച്ചുളള ജീവിതം എന്ന അമൂല്യദാനത്തെ വെളിപ്പെടുത്തുന്നു.

വ്യക്തിമാഹാത്മ്യവാദവും ഉപഭോഗസംസ്‌കാരവും പാഴ്‌ചെലവുകളും ഒഴിവാക്കിക്കൊണ്ട് കൂട്ടായ്മയുടെ സംസ്‌കാരത്തിന് രൂപം നല്‍കാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കുന്നു. സഭയുടെ ആകര്‍ഷക ഭാവമായ വിശുദ്ധിയുടെ ലെന്‍സിലൂടെ കുടുംബജീവിതത്തെ നോക്കി കാണുവാനാവും ലോക കുടുംബസമ്മേളനം ശ്രമിക്കുകയെന്ന് കുറിപ്പില്‍ വ്യക്തമാക്കി. സ്‌നേഹത്തിന്റെ സന്തോഷം എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക ആഹ്വാനത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സമ്മേളനം നടക്കുന്നത്. 1994-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോക കുടുംബ സമ്മേളനം ആരംഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?