Follow Us On

25

June

2021

Friday

കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് കൂടെവരുംകര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് കൂടെവരും

കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് കൂടെവരുംകര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് കൂടെവരും

”കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ വീണ്ടും ശക്തി പ്രാപിക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാല്‍ ക്ഷീണിക്കുകയില്ല. നടന്നാല്‍ തളരുകയുമില്ല” (ഏശയ്യാ 40:31).

ഞാനിന്ന് 75-ാം വയസിലാണ്. ഇ ക്കാലത്തിനിടയില്‍ കുറേയേറെ കാര്യങ്ങള്‍ എന്റെ ദൈവം എന്നെ പഠിപ്പിച്ചു. അതിലേറ്റവും പ്രധാനമായി ഞാന്‍ കാണുന്നത് കാന്‍സര്‍ രോഗത്തില്‍ നിന്നും ദൈവം നല്‍കിയ അത്ഭുതകരമായ സൗഖ്യമാണ്. ഇത് എന്നെ അടിമുടി മാറ്റിമറിച്ചുവെന്ന് തന്നെ പറയാം. ദൈവം എന്നെ സൗഖ്യപ്പെടുത്തി എന്ന് തിരിച്ചറിഞ്ഞ അന്നുമുതല്‍ കാന്‍സര്‍ രോഗികള്‍ക്കായി കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം എന്നെ ഉപകരണമാക്കുന്നു.

പതിനൊന്നു വര്‍ഷം പിന്നിലേക്ക് തിരിഞ്ഞുനോക്കാം. അന്ന് കുറേയേറെ വേദനയിലൂടെയും സഹനത്തിലൂടെയുമാണ് ഞാന്‍ കടന്നുപോയത്. ശരീരത്തിനുക്ഷീണമായിരുന്നു ആദ്യം അനുഭവപ്പെട്ടത്. പിന്നീട് തൊണ്ടയിലൂടെ ഭക്ഷണം കഴിക്കുന്നതിന് തടസമുണ്ടായതോടെ പരിശോധനക്കായി ആശുപത്രിയിലെത്തി. പലവിധ ടെസ്റ്റുകള്‍ക്കും ശേഷമാണ് മാരകമായ കാന്‍സര്‍ രോഗം ബാധിച്ചുവെന്ന് അറിയുന്നത്. അന്നെനിക്ക് ഒരുകാര്യം ബോധ്യപ്പെട്ടു. നമ്മുടെ ജോലിയോ ശമ്പളമോ കഴിവോ അല്ല ദൈവത്തിന്റെ കൃപയാണ് എല്ലാത്തിന്റെയും നിദാനം.

എന്തു ചെയ്യണം എങ്ങനെ മുന്നോട്ട് പോകണം എന്ന് ആശങ്കപ്പെട്ട നാളുകളില്‍ ദൈവം കൃത്യമായൊരുത്തരം നല്‍കി. എന്റെ ജീവിതപങ്കാളി അക്കാ മ്മ എന്നെ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലെ മകന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ AIMS ഹോസ്പിറ്റലില്‍ ട്രീറ്റ്‌മെന്റ് ചെയ്യുവാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. കാന്‍സറിനെക്കുറിച്ച് ഭയാശങ്കപകരുന്ന വാര്‍ ത്തകളായിരുന്നു അന്നൊക്കെ കേട്ടിരുന്നത്. രോഗം സുഖപ്പെടാത്തതിന്റെയും കടുത്ത സാമ്പത്തികക്ലേശങ്ങളുടെയും കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ഹൃദയമുരുകുമായിരുന്നു.

എങ്കിലും എന്റെ ദൈ വത്തിന് എന്നെക്കുറിച്ചൊരു പദ്ധതിയുണ്ടെന്നും അതെന്റെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണെ ന്നും ഞാന്‍ ഹൃദയത്തില്‍ ആശ്വസിച്ചു. കര്‍ത്താവ് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും എന്റെ ഗുരു എന്നില്‍നിന്നും മറഞ്ഞിരിക്കില്ല എന്ന ബോധ്യവും ആ നാളുകളില്‍ എന്റെ ഹൃദയഭാരം അകറ്റി. രോഗത്തിന്റെയും പരിശോധനകളുടെയുമിടയില്‍ കടുത്ത വേദനയില്‍ ശരീ രം നൊമ്പരപ്പെട്ടപ്പോഴെല്ലാം ആശ്വാസം അനേകരുടെ പ്രാര്‍ഥനകളും ദൈവവചനവുമായിരുന്നു. ദൈവത്തിന്റെ കരുണയൊഴുമെന്നും അത്ഭുതസൗഖ്യം അനുഭവിക്കാന്‍ കഴിയുമെന്നും അവരെല്ലാം എന്നെ ആശ്വസിപ്പിച്ചു.

എല്ലാവരുടെയും തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെ ഫലമായി 18 ദിവസം ഒരു തുള്ളി വെള്ളംപോലും കുടിക്കുവാന്‍ പറ്റാത്ത അവസ്ഥയില്‍നിന്നും ദൈവം എന്നെ പരിപൂര്‍ണമായി സുഖപ്പെടുത്തി. 2009 ഫെബ്രുവരി 26-ന് ഞാന്‍ രോഗത്തില്‍ നിന്നും വിമുക്തിനേടി എ ന്ന് വൈദ്യശാസ്ത്രം വ്യക്തമാക്കി. അ ത്ഭുതത്തോടെയാണ് ഈ വാര്‍ത്ത കുടുംബാംഗങ്ങളൊടൊപ്പം ബന്ധുജനങ്ങളും സുഹൃത്‌വലയവുമെല്ലാം കേട്ടത്. ഒരു മരുന്നും കൂടാതെ മുന്നോട്ട് പോകാനും ആവശ്യമായ ഭക്ഷണം കഴിക്കുവാനും ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യുവാനും എല്ലാ ദിവസവും ബ ലിയര്‍പ്പിക്കുവാനും ദൈവം കൃപ നല്‍കുന്നു.

”രക്ഷിക്കാനാവാത്തവിധം കര്‍ത്താവിന്റെ കരങ്ങള്‍ കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല” (ഏശയ്യാ 59:1). ”നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും. നീ നിലവിളിച്ചാല്‍ ഇതാ ഞാന്‍ എന്ന് അവിടുന്ന് മറുപടി തരും” (ഏശ. 58:9). ഒന്നുമാത്രമേ പറയുവാനുള്ളൂ. കര്‍ത്താവില്‍ ആശ്രയിച്ചാല്‍ നമുക്ക് എല്ലാ കാര്യങ്ങളും ഏതു പ്രായത്തിലും ചെയ്യുവാന്‍ സാധിക്കും. ഇനിയുള്ള കാലം പരിശുദ്ധ അമ്മയോട് ചേര്‍ന്ന്, ദൈവം നല്‍കിയ അനുഗ്രഹത്തിന് നന്ദിയര്‍പ്പിച്ച് ഈശോയില്‍ ആശ്രയിച്ച് അവിടുത്തെ അനന്തമായ സ്‌നേഹത്തിന് സാക്ഷ്യം നല്‍കി ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

എം.ഡി. അഗസ്റ്റിന്‍
(മുന്‍ പ്രൊജക്ട് എഞ്ചിനീയര്‍, ബല്ലാര്‍പൂര്‍ ഇന്‍ഡസ്ട്രീസ്)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?