Follow Us On

29

March

2024

Friday

കര്‍ദിനാള്‍ ഇലക്ട്രീഷ്യനായി; കറന്റില്ലാത്ത 400 പേരുടെ ജീവിതത്തില്‍ വെളിച്ചമെത്തി

കര്‍ദിനാള്‍ ഇലക്ട്രീഷ്യനായി;  കറന്റില്ലാത്ത 400 പേരുടെ ജീവിതത്തില്‍  വെളിച്ചമെത്തി

റോം: 90 കുട്ടികളടക്കം നാനൂറോളം പേര്‍ റോമിന്റെ ഹൃദയഭാഗത്തുള്ള കെട്ടിടത്തില്‍ ദിവസങ്ങളായി കറന്റില്ലാതെ കഴിയുകയാണ് എന്ന വാര്‍ത്ത കേട്ടാണ് കര്‍ദിനാള്‍ കൊണ്‍റാഡ് ക്രജേവ്‌സ്‌കി രാത്രി പത്ത് മണി സമയത്ത് ആ കെട്ടിടത്തിലേക്ക് കടന്നു ചെന്നത്. ദിവസങ്ങളായി രാത്രിയില്‍ വെളിച്ചമോ ചൂടുവെള്ളമോ ഇല്ലാതെ കഴിയുന്ന ആ കുടുംബങ്ങളുടെ അവസ്ഥ നേരിട്ട് കണ്ട കര്‍ദിനാള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല.

മാന്‍ഹോളിലൂടെ താഴേയ്ക്ക് ഇറങ്ങി, ബില്ലടയ്ക്കാത്തതിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു. ഇലക്ട്രീഷ്യനായി മുമ്പ് ജോലി ചെയ്തുള്ള പരിചയവും കെട്ടിടത്തിലെ നിര്‍ധനരായ ജനങ്ങളുടെ ദുരവസ്ഥയുമാണ് കര്‍ദിനാളിനെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. ഈ പ്രവൃത്തിയുടെ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുക്കുന്നുവെന്നും കുടിശ്ശിക ഇനത്തിലുള്ള തുകയും ഇതിന് ശിക്ഷയായി ലഭിക്കുന്ന ഫൈനുണ്ടെങ്കില്‍ അതും അടയ്ക്കുമെന്നും കര്‍ദിനാള്‍ പിന്നീട് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?