Follow Us On

29

March

2024

Friday

ആതുരശുശ്രൂഷാരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരവുമായി ഡിനു

ആതുരശുശ്രൂഷാരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരവുമായി ഡിനു

പാലാ: നിപ്പ വൈറസ് ബാധിച്ച് മരിച്ച (കോഴിക്കോട്) ലിനിയുടെ പേരില്‍ സംസ്ഥാന ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ ലിനി പുതുശേരി അവാര്‍ഡ് കടനാട് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ് നഴ്‌സ് ഡിനു എം. ജോയിക്ക് ലഭിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച നഴ്‌സിനുള്ള 2019-ലെ അവാര്‍ഡാണ് ഇതിലൂടെ ഡിനുവിന് ലഭിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചറില്‍നിന്നും ഡിനു അവാര്‍ഡ് ഏറ്റുവാങ്ങി.

പാലാ രൂപതയില്‍പെട്ട ഉരുളികുന്നം ഇടവകാംഗമാണ്. മടുക്കാവില്‍ നിര്യാതനായ എം.വി. തോമസിന്റെയും മേരി തോമസിന്റെയും മകളാണ് ഡിനു. മാതാവ് ഉരുളികുന്നം ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകയാണ്. ഉരുളികുന്നം സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍, ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, പാലാ അല്‍ഫോന്‍സാ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം അങ്കമാലി എസ്.എം.ഇയില്‍ ബി.എസ്.സിയും കോട്ടയം എസ്.എം.ഇയില്‍ എം.എസ്‌സി നഴ്‌സിങും പൂര്‍ത്തിയാക്കി. പിന്നീട് എം.എസ്‌സി നഴ്‌സിങ്ങ് കോളജില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായി. ഇപ്പോള്‍ സംസ്ഥാന ആര്‍ദ്രം ഫാക്കല്‍റ്റിയും ജില്ലാ പരിശീലകയുമായി പ്രവര്‍ത്തിക്കുന്നു.

നഴ്‌സിങ്ങ് മേഖലയിലേക്ക് കടന്നുവരുവാന്‍ പ്രചോദനമായത് ആന്റി സിസ്റ്റര്‍ എല്‍സി പുത്തന്‍പുരയാണെന്ന് ഡിനു നന്ദിയോടെ സ്മരിക്കുന്നു. നഴ്‌സിങ്ങ് മേഖലയില്‍ ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷമായി. ആദ്യം പൂഞ്ഞാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട് തലപ്പലം പ്രൈമറി ഹെല്‍ത്ത് സെന്ററിലും ജോലി ചെയ്തു.

ഇപ്പോള്‍ കടനാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പരിശീലനം കൊടുക്കുമ്പോഴാണ് മനസിന് ഏറെ സന്തോഷമുണ്ടാകുന്നതെന്ന് ഡിനു പറയുന്നു. ഇതുവരെ ഒട്ടേറെ സ്‌കൂളുകളില്‍ പരിശീലന പരിപാടി നടത്തി. പെരിങ്ങളം ഇടവകയില്‍ വരിയ്ക്കപ്ലാക്കല്‍ വിന്‍സെന്റ് ജോസഫിന്റെ ഭാര്യയാണ് ഡിനു. ഡിജല്‍ വിന്‍സെന്റ്, ഡിയോണ്‍ വിന്‍സന്റ് എന്നീ രണ്ടു കുട്ടികളുമുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?