Follow Us On

13

November

2019

Wednesday

ദാഹിക്കുന്നവരായി മാറുക

ദാഹിക്കുന്നവരായി മാറുക

പന്തക്കുസ്താ തിരുനാളിനൊരുങ്ങുമ്പോള്‍ ക്രിസ്തുവിന്റെ ഉറക്കെയുള്ള ആഹ്വാനം നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കട്ടെ, ‘ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ.’ എന്താണ് ഇതിലൂടെ യേശു സൂചിപ്പിക്കുന്ന ദാഹം എന്നതിനെക്കുറിച്ചൊന്ന് നമുക്ക് ചിന്തിക്കാം. തിരുനാളിന്റെ അവസാന ദിനത്തില്‍ ജനങ്ങളെല്ലാം ഉണങ്ങിവരണ്ട് ഭവനങ്ങളിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് യേശു ഉച്ചത്തില്‍ വിളിച്ച് പറഞ്ഞത്, ”ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെയെന്ന്(യോഹ.7.38).

ദാഹിക്കുന്നവര്‍ക്കുള്ളതാണ് പരിശുദ്ധാത്മാവ്. ദൈവത്തിനുവേണ്ടി കൊതിക്കാത്തൊരു വ്യക്തിക്ക് ദൈവത്തെ ലഭിക്കുക സാധ്യമല്ല.’ദാഹാര്‍ത്തരേ ജലാശയത്തിലേക്ക് വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ, പാലും വീഞ്ഞും സൗജന്യമായി ലഭിക്കും.'(ഏശയ്യ.55.1) ഏശയ്യാ പ്രവാചകന്‍ പറയുന്നത്, ആത്മാവിനെ കിട്ടുന്നതിനുള്ള പ്രധാന വ്യവസ്ഥ ദാഹമുള്ളവരായിരിക്കുക എന്നു തന്നെയാണ്.

വെളിപാട് 22-ാം അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്, ആത്മാവും മണവാട്ടിയും പറയുന്നത് കേള്‍ക്കുക…ദാഹിക്കുന്നവന്‍ വന്ന് കുടിക്കട്ടെ…ഈ വചനത്തോടുകൂടി ബൈബിള്‍ അവസാനിക്കുകയാണ്. ദാഹത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് ബൈബിള്‍ അവസാനിക്കുന്നത്. വിശുദ്ധ ഗ്രന്ഥം നമുക്ക് തരുന്ന അവസാനത്തെ സന്ദേശമെന്താണെന്ന് ചോദിച്ചാല്‍ ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വരട്ടെയെന്ന് തന്നെയാണ് ദൈവം പറയുന്നത്. അതിനാല്‍ നമുക്ക് ദാഹത്തോടെ പ്രാര്‍ഥിക്കാം. അവിടുന്ന് നമ്മുടെ മേല്‍ ആത്മാവിനെ വര്‍ഷിക്കുക തന്നെ ചെയ്യും.

ഡോ. ജോണ്‍ ഡി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?