Follow Us On

25

August

2019

Sunday

കന്യാസ്ത്രീയുടെ കൊലപാതകം മൃഗീയം; അനുശോചനം രേഖപ്പെടുത്തി പാപ്പ

കന്യാസ്ത്രീയുടെ കൊലപാതകം മൃഗീയം; അനുശോചനം രേഖപ്പെടുത്തി പാപ്പ

വത്തിക്കാൻ സിറ്റി: ആഫ്രിക്കയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ഫ്രഞ്ച് കന്യാസ്ത്രീയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ഡോട്ടേഴ്സ് ഓഫ് ജീസസ് സഭാംഗമായ സിസ്റ്റർ ഇനെസ് സാൻചോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാവങ്ങളെ സേവിച്ചുകൊണ്ട് തന്റെ ജീവിതം യേശുവിനായി നൽകിയ സിസ്റ്റർ സാഞ്ചോയുടെ കൊലപാതകത്തെ ‘മൃഗീയം’ എന്നാണ് പാപ്പ പറഞ്ഞത്. സിസ്റ്ററിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കാനും വിശ്വാസികളോട് പൊതുസന്ദർശനമധ്യേ പാപ്പ ആവശ്യപ്പെട്ടു.

അക്രമികൾ കന്യാസ്ത്രീയുടെ മുറി തകർക്കുകയും പാവപ്പെട്ട കുട്ടികൾക്കായി നടത്തുന്ന സ്ഥാപനത്തിൽനിന്ന് പുറത്ത് കൊണ്ടുവരികയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സ്വദേശമായ നോല ഗ്രാമത്തിൽ നിന്നാണ് സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ കൃത്യം നടത്തിയ വ്യക്തികളെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.

സമൂഹത്തിലെ പാവപ്പെട്ട പെൺകുട്ടികളെയും സ്ത്രീകളെയും പുനരുദ്ധരിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായ സാന്നിധ്യമായിരുന്നു 77 വയസുകാരിയായ സന്യാസിനി. ഒരുപക്ഷേ അത്തരം പ്രവർത്തികളാകാം സിസ്റ്ററിന് ശത്രുക്കളുണ്ടാകാൻ കാരണമെന്ന നിഗമനത്തിലാണ് രൂപതാധികൃതർ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?