Follow Us On

19

April

2024

Friday

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം ഇന്ന്

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം ഇന്ന്

ഫാ. ബിജു കുന്നയ്ക്കാട്ട്

എയ്ൽസ്ഫോർഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ പ്രവർത്തനകേന്ദ്രവുമായിരുന്ന എയ്ൽസ്ഫോർഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാർ സമൂഹം ഇന്ന് (മേയ് 25) സംഘടിപ്പിക്കുന്ന മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ വർഷം മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയാണ് ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.

ഉയ്യ്ക്ക് 12.00ന് പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തുന്ന ജപമാല പ്രദിക്ഷണത്തിനുശേഷം തീർത്ഥാടകർക്ക് കഴുന്ന്, മുടി എന്നിവ എടുക്കുന്നതിനും അടിമ സമർപ്പണത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.15 ന് പ്രശസ്ത വചനപ്രഘോഷകനും ഡിവൈൻ റിട്രീറ്റ് സെന്റർ യു.കെ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ മരിയൻ പ്രഭാഷണം നടത്തും. അതിനുശേഷം വിശുദ്ധരുടെ രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച.

എയ്ൽസ്ഫോർഡ് കർമലീത്താ ആശ്രമത്തിലെ പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്ലി തീർത്ഥാടകരെ സ്വാഗതം ചെയ്യും. ഉച്ചകഴിഞ്ഞ് 2.00ന് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷപൂർവമായ തിരുനാൾ ദിവ്യബലി. രൂപതയിലെ വികാരി ജനറൽമാരും വിവിധ റീജ്യണുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികരും സഹകാർമികരാകും.

തുടർന്ന്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കർമലമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദിക്ഷണം. തുടർന്ന് വൈകിട്ട് 5.00ന് ടക്കുന്ന സമാപന ആശീർവാദത്തോടെ ഈ വർഷത്തെ തീർത്ഥാടനത്തിന് സമാപനമാകും. രൂപതയിലെ എല്ലാ മിഷൻ സെന്റുകളുടെയും സംയുക്തമായ സഹകരണത്തോടെ നടത്തപ്പെടുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ ഫാ. ടോമി എടാട്ട്, ജനറൽ കൺവീനർമാരായ ഡീക്കൻ ജോയ്സ് പള്ളിക്കമ്യാലിൽ, ലിജോ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?