Follow Us On

25

August

2019

Sunday

കത്തോലിക്കാ വിരുദ്ധ നിലപാടുകളുള്ള ജുഡീഷ്യൽ നോമിനിയെ ഉത്തരം മുട്ടിച്ച് അമേരിക്കൻ സെനറ്റർ

കത്തോലിക്കാ വിരുദ്ധ നിലപാടുകളുള്ള  ജുഡീഷ്യൽ നോമിനിയെ ഉത്തരം മുട്ടിച്ച്  അമേരിക്കൻ സെനറ്റർ

മിച്ചിഗൺ: അമേരിക്കയിലെ മിച്ചിഗൺ സംസ്ഥാനത്തെ ഒരു കത്തോലിക്കാ കുടുംബത്തെ അവരുടെ ഫാമിൽ സ്വവർഗ്ഗവിവാഹം നടത്താൻ അനുമതി നൽകാത്തതു മൂലം വർഗീയ പ്രസ്ഥാനമായ കു ക്ലക്സ് ക്ലാനോട്  2017ൽ  ഉപമിച്ച മൈക്കിൾ ബോഗ്രൻ  എന്ന ജുഡീഷ്യൽ നോമിനിയെ മിസോറി സെനറ്റർ ജോഷ് ഹാവിലി കഴിഞ്ഞദിവസം നടന്ന  ജുഡീഷ്യൽ ഹിയറിങ്ങിനിടയ്ക്ക് ചോദ്യം ചെയ്തു. മിച്ചിഗണിലെ ഡിസ്ട്രിക്ട് കോടതിയിലേക്കുള്ള നോമിനിയാണ് മൈക്കിൾ ബോഗ്രൻ. അടിയുറച്ച കത്തോലിക്കാ വിശ്വാസികളായിരുന്ന സ്റ്റിവ് ടെന്നസും അദ്ദേഹത്തിന്റെ ഭാര്യ ബ്രിഡ്ജറ്റുംസ്വവർഗ്ഗവിവാഹത്തിനായി തങ്ങളുടെ ഫാം വിട്ടു കൊടുക്കാത്തതിനാൽ 2017ൽ സംഭവം കോടതിയിലെത്തിയിരുന്നു. കോടതിയിൽ കത്തോലിക്കാ ദമ്പതികൾക്കെതിരെ നിലകൊണ്ട മൈക്കിൾ ബോഗ്രൻ അവിടെ വച്ചാണ് വിവാദ പ്രസ്താവന നടത്തിയ

ദമ്പതികളുടെ തീരുമാനം മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിനെ സംബന്ധിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിലെ വളർന്നുവരുന്ന നേതാവായ ജോഷ് ഹാവിലി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബോഗ്രനു സാധിച്ചില്ല. എന്തിരുന്നാലും കത്തോലിക്കർക്കെതിരെ പറഞ്ഞ വിവാദ പ്രസ്താവന തിരുത്താൻ ബോഗ്രൻ തയ്യാറായില്ല. മൈക്കിൾ ബോഗ്രൻ കത്തോലിക്കാ വിശ്വാസികളോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട്  കത്തോലിക്കാ സഭയുടെ മത സ്വാതന്ത്ര്യത്തിനുവേണ്ടി  നിലകൊള്ളുന്ന കാത്തലിക് ലീഗ് സംഘടന അടക്കമുള്ളവ രംഗത്തെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?